സഹാധ്യാപകർക്കുള്ള യാത്രയയപ്പും അധ്യാപക സംഗമവും നടത്തി
കുന്ദമംഗലം സബ്ബ് ജില്ലയിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കും അനധ്യാപകർക്കുമുള്ള യാത്രയയപ്പ് കുന്ദമംഗലം ബ്ലോക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എച്ച് എം ഫോറത്തിന്റെ അഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മുൻ വർഷങ്ങളിൽ സബ്ബ് ജില്ലയിൽ നിന്ന് വിരമിച്ച അധ്യാപകരുടെ സംഗമവും നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 9 സഹാധ്യാപകരും ഒരു അനധ്യാപകനുമാണ് ഈ വർഷം യാത്ര പറയുന്നത്. ചടങ്ങിൽ സംസ്കൃതം കൈയ്യെഴുത്ത് മാഗസിൻ മൽസരത്തിലെ വിജയികളെ അനുമോദിച്ചു. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ജെ പോൾ ഉൽഘാടനവും […]