Local News

സത്യാനന്തരകാലത്തെ അധ്യാപനം വെല്ലുവിളികള്‍ നിറഞ്ഞത്;അഡ്വ. കെ.എന്‍.എ ഖാദർ

സത്യാനന്തരകാലത്തെ അധ്യാപനം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും വിദ്യാഭ്യാസരംഗത്ത് കാലാനുസൃതമാറ്റം അനിവാര്യമാണെന്നും അഡ്വ. കെ.എന്‍.എ ഖാദർ. ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ സംഘടിപ്പിച്ച അധ്യാപക പരിശീലന പരിപാടിയില്‍ വിദ്യാഭ്യാസം-ജ്ഞാനം-സമൂഹം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ്സ്മുറികളെക്കാളപ്പുറം വിരല്‍ത്തുമ്പില്‍ അറിവിന്‍റെ മഹാപ്രപഞ്ചം സാധ്യമാക്കുന്ന സാങ്കേതികവിദ്യയുടെ വർത്തമാനസാഹചര്യത്തില്‍ അധ്യാപകരുടെ ഉത്തരവാദിത്വം വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുപാടുകളിലെ അറിവുകളില്‍നിന്ന് സത്യവും വ്യാജവും വേർതിരിച്ച്മനനം ചെയ്ത് നിലപാടിലെത്തിക്കുന്ന ജ്ഞാനപ്രക്രിയയ്ക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കലാണ് അധ്യാപകരുടെ യഥാർത്ഥദൌത്യമെന്നും അഡ്വ. കെ.എന്‍.എ ഖാദർ കൂട്ടിച്ചേർത്തു. ട്രാന്‍സ്മിറ്റ്-ട്രാന്‍സ്ഫോം-ട്രാന്‍സെന്‍റ് എന്ന മോട്ടോയില്‍ സംഘടിപ്പിച്ചനാലു ദിവസത്തെ […]

error: Protected Content !!