ക്ലാസ്സ്മുറിയിൽ വിദ്യാർഥിയെകൊണ്ട് കൈ മസാജ് ചെയ്യിച്ചു;വീഡിയോ വൈറൽ പിന്നാലെ സസ്പെൻഷൻ
ക്ലാസ്മുറിയിൽ വെച്ച് വിദ്യാർഥിയെകൊണ്ടു കൈ മസാജ് ചെയ്യിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് സസ്‌പെൻഷൻ.ഉത്തർപ്രദേശിലെ ഹർദോയിലെ ബവാൻ ബ്ലോക്കിൽ പോഖാരി പ്രൈമറി സ്‌കൂളിലാണു സംഭവം. മസാജ് ചെയ്യിക്കുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ അധ്യാപിക ഊർമിള സിങ്ങിനെ സസ്പെൻഡ് ചെയ്തു.കസേരയിൽ ഇരിക്കുന്ന അധ്യാപികയുടെ ഇടതു കൈ വിദ്യാർഥി മസാജ് ചെയ്യുന്നതാണു വിഡിയോയിലുള്ളത്. വിദ്യാർഥി മസാജ് ചെയ്യുന്നതിനിടെ അധ്യാപിക കുപ്പിയിൽനിന്ന് വെള്ളം കുടിക്കുന്നതും വിഡിയോയിൽ കാണാം. അതേസമയം ആരാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. Again another one from […]