കുന്ദമംഗലം എ എം എല്‍ പി സ്‌കൂളിലെ അധ്യാപിക നദീറ എന്‍ പിക്ക് മഹാത്മജി പുരസ്‌കാരം
കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റി നല്‍കുന്ന മഹാത്മജി പുരസ്‌കാരം കുന്ദമംഗലം എഎംഎല്‍പി സ്‌കൂളിലെ ഹെഡ് മിസ്ട്രസ് ആയ നദീറ എന്‍ പിയെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 2 ന് തിരുവനന്തപുരം ഭാരത് ഭവനില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും. കുന്ദമംഗലം എഎംഎല്‍പി സ്‌കൂളില്‍ 28 വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുന്നു. കുന്നത് മടവൂരാണ് നദീറ ടീച്ചറുടെ വീട്. 2025 മെയ് 31ന് നദീറ ടീച്ചര്‍ സ്‌കൂളില്‍ നിന്ന് വിരമിക്കുകയാണ്. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും […]