അങ്കമാലിയില്‍ തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ ഓപ്പറേഷന്‍; മൂന്ന് ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റില്‍
എറണാകുളത്തെ അങ്കമാലി കിടങ്ങൂര്‍, അത്താണി പ്രദേശങ്ങളില്‍ നിന്നും തമിഴ്‌നാട് തീവ്രവാദ വിരുദ്ധ സേനയും ക്യു ബ്രാഞ്ച് സംഘവും ചേര്‍ന്ന് ശ്രീലങ്കന്‍ സ്വദേശികളെന്നു കരുതുന്ന മൂന്നു പേരെ അറസ്റ്റു ചെയ്തു. രാജ്യാന്തര ബന്ധമുള്ള ലഹരിമരുന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം. മൂന്നു പേരെയും നെടുമ്പാശേരിയിലെ എടിഎസ് കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. കിടങ്ങൂരില്‍ തമിഴ്‌നാട് സ്വദേശികള്‍ എന്ന പേരില്‍ വാടകയ്ക്കു താമസിച്ചിരുന്ന ശരവണന്‍, കുമാര്‍ എന്നിവരും മറ്റൊരാളുമാണ് അറസ്റ്റിലായത്. കിടങ്ങൂര്‍ ഓക്‌സിലിയം കോളജിന്റെ സമീപത്തുള്ള വാടക വീട്ടില്‍ നിന്നാണ് ഒരാളുടെ അറസ്റ്റ്. […]
