ബീസ്റ്റ് നിരോധിക്കണമെന്ന് ആവിശ്യപ്പെട്ട തമിഴ്നാട് മുസ്‌ലിം ലീഗിന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗുമായി ബന്ധമില്ല
വിജയ് ചിത്രം ‘ബീസ്റ്റി’ന്റെ റിലീസ് തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട തമിഴ്നാട് മുസ്‌ലിം ലീഗിന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗുമായി ബന്ധമില്ല. തമിഴ് മാനില മുസ്‌ലിംലീഗിന്റെ (ടി.എൻ.എം.എം.എൽ) പേരിലുള്ള കത്താണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റേതെന്ന രീതിയിൽ മലയാളം പത്രങ്ങൾ ഉൾപ്പെടെ വാർത്തയാക്കിയത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗുമായി ഒരു ബന്ധവുമില്ലാത്ത സംഘടനയാണ് തമിഴ് മാനില കക്ഷി. കുവൈത്തിൽ വിലക്കിയതിന് പിന്നാലെ വിജയ് ചിത്രം ബീസ്റ്റ് ഇന്ത്യയിലും നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് മാനില നേതാവ് വി.എം.എസ് മുസ്തഫയാണ് ഹോം സെക്രട്ടറിക്ക് കത്തയച്ചത്. ടി.എൻ.എം.എം.എൽ സ്ഥാപക […]