ശബരിമല പൊന്നമ്പല മേട്ടിൽ തമിഴ് നാട് സ്വദേശികളുടെ അനധികൃത പൂജ; കേസെടുത്ത് വനം വകുപ്പ്
ശബരിമല പൊന്നമ്പല മേട്ടിൽ നാരായണൻ സ്വാമി എന്നയാളുടെ നേതൃത്വത്തിൽ തമിഴ്നാട് സ്വദേശികളുടെ അനധികൃത പൂജ. സംഭവത്തിൽ നാരായണൻ സ്വാമിക്കെതിരെ വനം വകുപ്പ് കേസെടുത്തു. അനധികൃതമായി വനത്തിൽ കയറിയതിന് പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. ഒരാഴ്ച മുൻപാണ് ഇയാൾ പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്. ശബരിമലയിൽ മുമ്പ് കീഴ്‌ശാന്തിയുടെ സഹായിയായിരുന്നു നാരായണൻ എന്നാണ് വിവരം. അതെ സമയം സംഭവത്തിൽ ദേവസ്വം മന്ത്രി മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട് ഇതേക്കുറിച്ച് […]
