മാസ്റ്റര്‍ ടീസര്‍ 6 മണിക്ക്; പ്രതീക്ഷയോടെ ആരാധകര്‍

  • 14th November 2020
  • 0 Comments

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ദളപതി വിജയ്, മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മാസ്റ്ററിന്റെ ടീസര്‍ ഇന്ന് വൈകീട്ട് 6 മണിക്ക് പുറത്തിറക്കും. കഴിഞ്ഞ ഏപ്രിലില്‍ റിലീസിനെത്തേണ്ടിയിരുന്ന ചിത്രം കൊറോണ നിബന്ധനകള്‍ ഉള്ളതിനാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു. ആരാധകര്‍ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തീയേറ്ററുകള്‍ തുറന്നതിനു ശേഷം മാത്രമേ റിലീസ് ഛെയ്യുകയുള്ളൂ എന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. മാസ്റ്റര്‍ ചിത്രത്തിനോടനുബന്ധിച്ച് വരുന്ന ഓരോ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വന്‍ തര്ംഗമാണ് സൃഷ്ടിക്കുന്നത്. സംവിധായകന്‍ ലോകേഷ് […]

സൂരറൈ പോട്ര്; സൂര്യ അവതരിച്ചിച്ച റിയല്‍ ഹീറോയെ തിരഞ്ഞ് പ്രേക്ഷകര്‍; ഗൂഗിളില്‍ ട്രെന്‍ഡിംഗായി ജിആര്‍ ഗോപിനാഥ്

  • 13th November 2020
  • 0 Comments

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായ ‘സുരറൈ പോട്ര്’ മികച്ച പ്രേക്ഷക അഭിപ്രായം കൊണ്ട് ശ്രദ്ധേയമാവുകയാണ്. സൂര്യയുടെ ശക്തമായ തിരിച്ചുവരവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സുധ കൊങ്ങറയാണ് സിനിമയുടെ സംവിധായിക. ചിത്രം കണ്ടവരൊക്കെ സൂര്യ അവതരിപ്പിച്ച കഥാപാത്രം യാഥാര്‍ഥ ജീവിതത്തില്‍ ആരെന്നു തിരയുകയാണ്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജി.ആര്‍.ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സുരറൈ പോട്ര്. സിനിമ റിലീസ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് […]

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴിലേക്ക്; പകര്‍പ്പവകാശം സ്വന്തമാക്കി കെ.എസ്.രവികുമാര്‍

  • 11th November 2020
  • 0 Comments

സൗബിന്‍ ഷാഹിറിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴ് റീമേക്കിനൊരുങ്ങുന്നു. പ്രശസ്ത തമിഴ് സംവിധായകന്‍ കെ.എസ്.രവികുമാറാണ് ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയത്. പടയപ്പ, പഞ്ചതന്തിരം, ദശാവതാരം, അവ്വയ് ഷണ്‍മുകി, തെന്നാലി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായ കെ.എസ്.രവികുമാര്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്ക് നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്. രവികുമാറിന്റെ അസോസിയേറ്റ്സായ ശബരിയും ശരവണനും ചേര്‍ന്നാകും ചിത്രം സംവിധാനം ചെയ്യുകയെന്ന് ഓണ്‍ലുക്കേര്‍സ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം സംബന്ധിച്ച ഔദ്യോഗിക […]

error: Protected Content !!