Entertainment

തമിഴ് സൂപ്പർ താരങ്ങൾക്ക് വിലക്ക്

  • 14th September 2023
  • 0 Comments

തമിഴകതെ സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു എന്നിവർ ഉൾപ്പെടെ 4 താരങ്ങൾക്ക് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് (റെഡ് കാർഡ്). നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർന്നാണു ചിമ്പുവിനു വിലക്കേർപ്പെടുത്തിയത്.എന്നാൽ വിശാലിനാകട്ടെ നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ചയുടെ പേരിൽ ആണ് വിലക്ക് . 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് എത്താതിരുന്നതും നിർമാതാവിന് നഷ്ടമുണ്ടാക്കിയെന്നാണു ധനുഷിനെതിരെയുള്ള വിലിക്കിന് ഹേതുവായത്.

National News

‘കാശ് വാങ്ങി വോട്ട് ചെയ്യരുത്; രാഷ്ട്രീയത്തിലേക്കുള്ള സൂചന നൽകി വിജയ്

  • 17th June 2023
  • 0 Comments

ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള സൂചന നൽകി തമിഴ് താരം വിജയ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്ദ്യാർത്ഥികളെ അനുമോദിക്കുന്നു ചടങ്ങിലാണ് വിജയ് രാഷ്ട്രീയ സൂചന നൽകിയത്. നാളത്തെ വോട്ടർമാർ നിങ്ങളാണെന്ന് വിജയ് കുട്ടികളെ അഭിസംബോധന ചെയ്തു പറഞ്ഞു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും നടൻ കുട്ടികളോടു വ്യക്തമാക്കി. വിജയ് മക്കൾ ഇയക്കം എന്ന ആരാധക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. ‘‘നമ്മുടെ വിരൽ വച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തുകയെന്നു കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടക്കുന്നത്. […]

News

നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

  • 25th August 2021
  • 0 Comments

നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കൊവിഡ് വാക്സിന്‍ എടുത്ത് രണ്ട് ദിവസത്തിന് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് വാക്സിന്‍ എടുത്തത് മൂലമാണ് മരണമെന്ന പ്രചാരണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ ആശങ്കയ്ക്ക് കൃത്യമായൊരുത്തരം നല്‍കണമെന്ന് പരാതിയില്‍ പറയുന്നുണ്ട്. 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു നടന്‍ വിവേക് മരിച്ചത്. ഇതിന് പിന്നാലെ നടന്‍ […]

Entertainment News

16 മണിക്കൂറിനുള്ളില്‍ 60 ലക്ഷം കാഴ്ച്ചക്കാര്‍; തരംഗമായി അജിത്തിന്റെ ‘നാങ്ക വേറെ മാരി’

  • 3rd August 2021
  • 0 Comments

ഏറെ കാലമായി ആരാധകര്‍ കാത്തിരിക്കുന്ന അജിത് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം വലിമൈയിലെ ‘നാങ്ക വേറെ മാരി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം രാത്രി റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്തു 16 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഗാനം 60 ലക്ഷത്തിന് മുകളില്‍ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. യൂട്യൂബിലെ ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഗാനമിപ്പോള്‍. വിഘ്‌നേഷ് ശിവന്‍ എഴുതി യുവന്‍ ശങ്കര്‍ രാജാ ഈണം നല്കി,യുവന്‍ ശങ്കര്‍ രാജാ,അനുരാഗ് കുല്‍ക്കര്‍ണി എന്നിവര്‍ ആലപിച്ച ‘ നാങ്ക […]

Entertainment News

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ ബാബു ആന്റണിയും; സന്തോഷം പങ്കുവെച്ച് താരം

  • 21st July 2021
  • 0 Comments

മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ മലയാളികളുടെ പ്രിയതാരം ബാബു ആന്റണിയും. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാകും ഇദ്ദേഹം അവതരിപ്പിക്കുക. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. മണിരത്‌നം തന്റെ ഡ്രീം പ്രൊജക്റ്റായി പ്രഖ്യാപിച്ചിട്ടുള്ള ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം […]

Entertainment National News

റിലീസ് തീയതി പ്രഖ്യാപിച്ച് വിജയ് ചിത്രം മാസ്റ്റര്‍

  • 29th December 2020
  • 0 Comments

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ദളപതി വിജയ്‌യും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രമായ മാസ്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. കഴിഞ്ഞ ഏപ്രീലില്‍ റിലീസിനെത്തേണ്ടിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതല്‍ റിലീസ് അനിശ്ചിതമായി വൈകുകയായിരുന്നു. ഇടയ്ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ഉണ്ടാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അക്കാര്യം വിലപ്പോയില്ല. ആരാധകര്‍ക്ക് ആഘോഷിക്കാവുന്ന തരത്തില്‍ തിയേറ്ററില്‍ തന്നെയാവണം ചിത്രത്തിന്റെ റിലീസ് എന്ന് അണിയറക്കാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 2021 ജനുവരി 13നാണ് ‘മാസ്റ്ററിന്റെ’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാനഗരം,കൈതി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലോകേഷ് […]

Entertainment News

മികച്ച പ്രകടനവുമായി പാവ കഥൈകളില്‍ കാളിദാസ് ജയറാം; കയ്യടിച്ച് സോഷ്യല്‍ മീഡിയ

  • 19th December 2020
  • 0 Comments

തമിഴില്‍ ഒടിടി പ്ലാറ്റ്‌ഫോം വഴി പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ പാവ കഥൈകളില്‍ മികച്ച പ്രകടനവുമായി കാളിദാസ് ജയറാം. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തില്‍ ട്രാന്‍സ് കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിച്ചത്. ചിത്രത്തിലെ കാളിദാസിന്റെ സത്താര്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയില്‍ കാളിദാസിന്റെ അഭിനയത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വൈകാരിക രംഗങ്ങളിലെ കാളിദാസിന്റെ പ്രകടനം മികച്ചതാണെന്ന് സിനിമ കണ്ടവരില്‍ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു. ഇനിയും തമിഴ് സിനിമകളില്‍ കാളിദാസിനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും […]

വിജയ് യുടെ മാസ്റ്റര്‍ ഒ.ടി.ടി റിലീസിനോ?. ട്വിറ്ററില്‍ തര്‍ക്കത്തിനു തുടക്കം

  • 28th November 2020
  • 0 Comments

ദക്ഷിണേന്ത്യന്‍ സിനിമാ ലോകം ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് വിജയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍. കൊവിഡും ലോക്ക് ഡൗണും മൂലം റിലീസ് വൈകുന്ന ചിത്രം ഒ.ടി.ടി റിലീസായിരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ വന്നിരുന്നുവെങ്കിലും നിര്‍മ്മാതാക്കളും സംവിധായകനും ഉള്‍പ്പെടെ ഇത് തള്ളിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്റര്‍ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തുമെന്നും നിര്‍മ്മാതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും LetsOTT GLOBAL എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ തര്‍ക്കം […]

അര്‍ബുദം ബാധിച്ച തവസിക്ക് സഹായഹസ്തവുമായി വിജയ് സേതുപതിയും ശിവകാര്‍ത്തികേയനും

  • 18th November 2020
  • 0 Comments

അര്‍ബുദം ഗുരുതരമായതിനേ തുടര്‍ന്ന് സഹായമഭ്യര്‍ഥിച്ച് രംഗത്ത് വന്ന തമിഴ്നടന്‍ തവസിക്ക് സഹായവുമായി നടന്‍മാരായ വിജയ് സേതുപതിയും ശിവകാര്‍ത്തികേയനും. വിജയ് സേതുപതി അടിയന്തര സഹായമായി ഒരു ലക്ഷം രൂപയാണ് നല്‍കിയത്. നടന്‍ സൗന്ദര രാജ വിജയ് സേതുപതിയ്ക്ക് വേണ്ടി ഒരു ലക്ഷത്തിന്റെ ചെക്കും 10000 രൂപയും കൈമാറി. നടന്‍ ശിവകാര്‍ത്തികേയന്‍ 25000 രൂപ അടിയന്തര സഹായം നല്‍കി. തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്നും ശിവ കാര്‍ത്തികേയന്‍ വ്യക്തമാക്കി. തവസിയുടെ ചികിത്സ ഏറ്റെടുക്കുന്നുവെന്ന് ഡിഎംകെ എംഎല്‍എ ശരവണനും അറിയിച്ചു. #VijaySethupathi […]

തലയുടെ വേതാളം തെലുങ്കിലേക്ക്, ചിരഞ്ജീവി അഭിനയിക്കുന്നത് വന്‍ പ്രതിഫലത്തില്‍

  • 17th November 2020
  • 0 Comments

തെലുങ്കിലെ വിലപിടിപ്പുള്ള താരമാണ് ചിരഞ്ജീവി. ആചാര്യ എന്ന സിനിമയാണ് ചിരഞ്ജീവിയുടേതായി അണിയറയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ തല അജിത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം വേതാളം ചിരഞ്ജീവി റീമേക്ക് ചെയ്യുന്നുവെന്നാണ് പുതിയ വാര്‍ത്ത. സിനിമയില്‍ ചിരഞ്ജീവിയുടെ ലുക്കെന്ന പേരില്‍ നേരത്തെ ഫോട്ടോ പുറത്തുവിട്ടിരുന്നു. വേതാളം എന്ന സിനിമയുടെ തെലുങ്ക് റീമേക്കിന് ചിരഞ്ജീവിക്ക് വന്‍ പ്രതിഫലമാണ് ലഭിക്കുന്നത്. 60 കോടി രൂപയായിരിക്കും ചിരഞ്ജീവിക്ക് വേതാളം തെലുങ്ക് സിനിമയില്‍ അഭിനയിക്കുമ്പോള്‍ കിട്ടുകയെന്നാണ് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നത്. […]

error: Protected Content !!