National News

കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുകയാണ് പ്രധാനമന്ത്രി

  • 29th September 2020
  • 0 Comments

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യ ഗേറ്റില്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി. കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ വിവിധ പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യങ്ങളെ വ്യക്തമാക്കിയത്. കര്‍ഷകര്‍ പൂജിക്കുന്ന യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും തീവെച്ചതിലൂടെ കര്‍ഷക നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുകയാണ്. താങ്ങുവില നടപ്പാക്കുമെന്ന് അവര്‍ വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ നടപ്പാക്കിയതേയില്ല. […]

Kerala News

ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തതിൽ അതൃപ്തിയില്ല കെ. സുരേന്ദ്രന്‍

  • 27th September 2020
  • 0 Comments

തിരുവനന്തപുരം: അവഗണിക്കപ്പെട്ടു എന്ന് പറയുന്നവരെയെല്ലാം പാര്‍ട്ടി പരിഗണിക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനാക്കിയതില്‍ അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബി.ജെ.പി ദേശീയഭാരവാഹികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടംപിടിക്കാത്തത് ചര്‍ച്ചയായിരുന്നു. കേരളത്തില്‍ തദ്ദേശസ്വംയഭരണ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ പാര്‍ട്ടിയില്‍ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളാരും ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Kerala

ജനങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ട് ജനപിന്തുണയില്ലാ സമരങ്ങള്‍ പരാജയപ്പെടും

  • 18th September 2020
  • 0 Comments

കോണ്‍ഗ്രസും ബിജെപിയും ആസൂത്രിത സമരത്തിലൂടെ സര്‍ക്കാരിനെ അട്ടമിറിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തെ ജനങ്ങള്‍ നേരിടും. ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനെതിരെ വരുന്ന പ്രചരണങ്ങളെ നേരിടാന്‍ സാധിക്കും. ജനങ്ങളുടെ പിന്തുണ ഇപ്പോഴും സര്‍ക്കാരിനുണ്ട്. അതുകൊണ്ട് ഈ സമരങ്ങളെ ഭയപ്പെടുന്നില്ല. ജനപിന്തുണയില്ലാത്ത സമരങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇരു പാര്‍ട്ടികളും സമരത്തിനായി ഗുണ്ടകളെ ഇറക്കി മന്ത്രിമാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നുവെന്നും കോടിയേരി പറഞ്ഞു.. ഇത്തരം ഒരു സമരത്തിന് യുഡിഎഫ് ഇറങ്ങി തിരിക്കാന്‍ കാരണം […]

Kerala

ഉത്ര കൊലപാതക കേസില്‍ ഭർത്താവിന്റെ പരസ്യ കുറ്റസമ്മതം

  • 14th July 2020
  • 0 Comments

കോട്ടയം: ഉത്ര കൊലപാതക കേസില്‍ ഭർത്താവ് സൂരജിന്റെ പരസ്യ കുറ്റസമ്മതം. ഉത്രയെ കൊന്നത് താന്‍ തന്നെയെന്നാണ് സൂരജ്. വീട്ടില്‍ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ മാധ്യമങ്ങൾക്ക് മുൻപിലാണ് കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിന് പ്രത്യേക ലക്ഷയമുണ്ടായിരുന്നില്ല എന്നും. കൂടുതലൊന്നും എനിക്ക് പറയാനില്ലെന്നും പ്രതി മാധ്യമങ്ങൾക്കു മുൻപിൽ കൂട്ടി ചേർത്തു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഇതില്‍ പങ്കില്ലെന്നും സൂരജ് പറഞ്ഞു. അതേസമയം സുരജ് കുറ്റസമ്മതം നടത്തിയത് കുടുംബത്തിലുള്ള മറ്റുള്ളവരെ രക്ഷിക്കാനാണെന്ന് ഉത്രയുടെ സഹോദരന്‍ പ്രതികരിച്ചു. സഹോദരിയും അമ്മയും പ്രതിയാകുമെന്ന ഘട്ടം വന്നപ്പോഴാണ് സൂരജ് […]

Kerala National News

കുന്ദമംഗലം ന്യൂസ് ഡോട് കോം പരമ്പര കോവിഡ് കാലവും മാധ്യമ പ്രവർത്തനവും പ്രമുഖ മാധ്യമ പ്രവർത്തകർ സംസാരിക്കുന്നു

സംസ്ഥാനത്ത് ലോക്ക് ഡൗൺ സാഹചര്യത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ നിലവിലെ സാഹചര്യം വിലയിരുത്തി കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ പ്രത്യേക പരിപാടിയുടെ ആദ്യ ഘട്ടമാണിത് ” കോവിഡ് കാലവും മാധ്യമ പ്രവർത്തനവും” എന്ന വിഷയത്തിൽ തയ്യാറാക്കുന്ന പരമ്പരയുടെ ഭാഗമായി പ്രശസ്ത മാധ്യമ പ്രവർത്തകർ അവരുടെ ആശങ്കളും പ്രതീക്ഷകളും പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കുന്നു . രണ്ടാം ഘട്ടം നാളെ പ്രസിദ്ധീകരിക്കുന്നതാണ്. ഇന്ന് ജോണി ലൂക്കോസ് ന്യൂസ് ഡയറക്ടർ മനോരമ ന്യൂസ്, ഒ അബ്ദുറഹ്മാൻ ഗ്രൂപ്പ് എഡിറ്റർ മാധ്യമം & മീഡിയ […]

Kerala

സംസ്ഥാനത്തു ഇന്ന് ഒരാൾക്ക് കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്തു ഇന്ന് ഒരാൾക്ക് കൂടി കോവിഡ് പത്ത് പേർ രോഗമുക്തി നേടിതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഭേദമായ പത്ത് പേരും കണ്ണൂർ ജില്ലയിൽ നിന്നാണ്. ഇനി കണ്ണൂരിൽ ചികിത്സയിലുള്ളത് 5 പേർ മാത്രമാണെന്നുംഅറിയിച്ചു . 503 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. നിലവിൽ കേരളത്തിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 16 പേർ മാത്രമാണ്. 20157 പേരാണ് നിരീക്ഷണത്തിലുള്ളത് 19810 പേർ വീടുകളിലും 347 […]

Kerala News

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് 4 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ 6 ,കോട്ടയം 5 എന്നീ ജില്ലകളിലാണ് സ്ഥിരീകരിച്ചത്. 4 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. നിലവില്‍ 123 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇടുക്കി ജില്ലയിലുള്ള രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരാള്‍ സ്‌പെയിന്‍ നിന്നും വന്നവരാണ് . 3 […]

Kerala News

ബസ്സ് ചാർജ് താൽകാലികമായി വർധിപ്പിക്കാൻ ഗതാഗത വകുപ്പിന്റെ ശുപാർശ

തിരുവനന്തപുരം : ബസ്സ് ചാർജ് താൽകാലികമായി വർധിപ്പിക്കാൻ സർക്കാരിനോട് ഗതാഗത വകുപ്പിന്റെ ശുപാർശ. റോഡ് നികുതിയിലും ഇന്ധന നികുതിയിലും ഇളവ് നൽകണമെന്നും ശുപാർശയിൽ പറയുന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ട് യാത്ര നടത്തേണ്ട സാഹചര്യത്തിൽ ബസുടമകളുടെ ആവിശ്യം കണക്കിലെടുതാണ് ഇത്തരമൊരു ശുപാർശ. സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് പശ്ചാത്തലത്തിൽ രണ്ടു പേർ ഇരിക്കേണ്ട സീറ്റിൽ ഒരാൾ വീതം എന്ന രീതിയിൽ സർവീസ് നടത്തുമ്പോൾ വാഹനത്തിൽ ഇന്ധന തുക പോലും ലഭ്യമാകില്ല എന്ന കാര്യം കഴിഞ്ഞ ദിവസം ബസ്സുടമകൾ […]

error: Protected Content !!