International

മരിച്ചിട്ട് ഒൻപത് വർഷം, ഖബറിടം നശിപ്പിക്കാതിരിക്കാൻ സ്ഥലം രഹസ്യമാക്കി വെച്ചു, സ്ഥാപകൻ മുല്ല ഒമറിന്റെ ഖബറിടം വെളിപ്പെടുത്തി താലിബാൻ

  • 9th November 2022
  • 0 Comments

മരിച്ച് ഒമ്പത് വർഷങ്ങൾക്ക് ശേഷം സ്ഥാപകൻ മുല്ല ഒമറിന്റെ ഖബറിടം താലിബാൻ വെളിപ്പെടുത്തി. സാബുൽ പ്രവിശ്യയിലെ സൂരി ജില്ലയിലെ ഒമർസോയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ ഖബറിടത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സംഘടനയുടെ മുതിർന്ന നേതാക്കൾ പങ്കെടുത്തതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. രാജ്യത്തിന് അകത്തും പുറത്തും അദ്ദേഹത്തിന് ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു. അതിനാൽ, ഖബറിടം നശിപ്പിക്കാതിരിക്കാനാണ് സ്ഥലം രഹസ്യമാക്കി വച്ചതെന്നും മുജാഹിദ് പറഞ്ഞു. അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമാണ് ഈ സ്ഥലത്തെ കുറിച്ച് അറിവുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖബറിടത്തിൽ […]

International News

അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ സര്‍വകലാശാലകള്‍ തുറക്കാൻ താലിബാന്‍; പെണ്‍കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് മൗനം തുടരുന്നു

  • 31st January 2022
  • 0 Comments

അഫ്ഗാനിസ്താനിലെ അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ സര്‍വകലാശാലകള്‍ ഫെബ്രുവരി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അഫ്ഗാന്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഷെയ്ഖ് അബ്ദുള്‍ ബാക്വി ഹഗ്വാനി കാബൂളില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.. അതേസമയം, പെണ്‍കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് താലിബാന്റെ മൗനം തുടരുകയാണ്.തണുപ്പുകുറഞ്ഞ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ ഫെബ്രുവരി രണ്ട് മുതലും തണുപ്പുകൂടുതലുള്ള പ്രദേശങ്ങളിലെ സര്‍വകലാശാലകള്‍ ഫെബ്രുവരി 26 മുതലും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു ,എന്നാൽ സര്‍വകലാശാലകളിലേക്കുള്ള പെണ്‍കുട്ടികളുടെ പ്രവേശനം സംബന്ധിച്ചും അതിനായി എന്തൊക്കെ തയ്യാറെടുപ്പുകള്‍ എടുത്തു എന്നതുസംബന്ധിച്ചും മന്ത്രി പ്രതികരിച്ചില്ല. രാജ്യത്തിന്റെ മിക്കഭാഗത്തും ഹൈസ്‌കൂളുകള്‍ […]

International News

വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച് താലിബാന്‍

  • 3rd November 2021
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സിക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും താലിബാന്‍ പറഞ്ഞു.അന്താരാഷ്ട്ര തലത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണ നിലച്ചതിന് പിന്നാലെയാണ് താലിബാന്റെ നീക്കം. അഫ്ഗാനിസ്താനില്‍ യുഎസ് ഡോളറിന്റെ ഉപയോഗം വ്യാപകമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപാരത്തിനായി അയല്‍രാജ്യങ്ങളുടെ കറന്‍സി ഉപയോഗിക്കുന്നുണ്ട്. ”അഫ്ഗാനികളുമായുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും എല്ലാ പൗരന്മാരോടും കടയുടമകളോടും വ്യാപാരികളോടും വ്യവസായികളോടും പൊതുജനങ്ങളോടും ഇസ്‌ലാമിക് എമിറേറ്റ് (താലിബാന്‍) നിര്‍ദ്ദേശിക്കുന്നു. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ […]

International News

ഇന്ത്യയുമായി ചര്‍ച്ച നടത്താനെത്തിയത് ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ നിന്ന് പരിശീലനം ലഭിച്ച താലിബാന്‍ പ്രതിനിധി

  • 1st September 2021
  • 0 Comments

അഫ്ഗാന്‍ പ്രതിസന്ധിക്കിടെ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ താലിബാന്‍ അയച്ചത് ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പരിശീലനം നേടിയ പ്രതിനിധിയെ. ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ നിന്നും പരിശീലനം ലഭിച്ച ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിസ്‌കായിയെയാണ് താലിബാന്‍ ചര്‍ച്ചയ്ക്ക് അയച്ചത്. ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ച് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലുമായി ഇന്നലെയായിരുന്നു സ്താനിസ്‌കായി ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പിടിച്ചെടുത്ത ശേഷം താലിബാന്റെ ആവശ്യപ്രകാരം നടത്തിയ ആദ്യ കൂടിക്കാഴ്ച്ചയാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 1979 മുതല്‍ 1982 വരെ […]

International News

‘ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു’; പ്രസ്താവനയിലൂടെ അറിയിച്ച് താലിബാന്‍

  • 30th August 2021
  • 0 Comments

അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കി ഭരണം ആരംഭിച്ചതിനു പിന്നാലെ അയല്‍ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിര്‍ത്താനുള്ള നീക്കം ആരംഭിച്ച് താലിബാന്‍. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക വാണിജ്യ രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്താവന. നേരത്തേ അഫ്ഗാനുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര ബന്ധമാണ് ഉണ്ടായിരുന്നത്. അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നതിനിടെയാണ് താലിബാന്റെ പ്രസ്താവന. അതേസമയം ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് കേന്ദ്രം വിസ നീട്ടി നല്‍കി. രണ്ടുമാസത്തേക്കാണ് വിസ നീട്ടി നല്‍കിയത്. […]

National News

താലിബാനോട് നിലപാടെടുക്കാതെ കേന്ദ്രം; നയം കാത്തിരുന്ന് സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

  • 26th August 2021
  • 0 Comments

താലിബാനോടുള്ള നയം കാത്തിരുന്ന് സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. താലിബാന്‍ കാബൂള്‍ പിടിച്ചത് ദോഹ ധാരണ ലംഘിച്ചാണെന്നും വിദേശകാര്യമന്ത്രി ദില്ലിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തെ അറിയിച്ചു. എന്നാല്‍ ഇന്ത്യയുടെ താല്പര്യം സംരക്ഷിച്ച് നിലപാടെടുക്കാന്‍ സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 ഇന്ത്യക്കാരെ ഇന്നും താലിബാന്‍ തടഞ്ഞതായി യോഗത്തില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. 31 പാര്‍ട്ടികളിലെ 47 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ കാര്യമായ ഭിന്നത പ്രകടമായില്ല. വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ യോഗത്തെ അറിയിച്ചത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. […]

International News

അഫ്ഗാനിലെ സേനാ പിന്മാറ്റത്തെ വീണ്ടും ന്യായീകരിച്ച് ജോ ബൈഡന്‍; അമേരിക്കയുടെ നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്നും ബൈഡന്‍

  • 23rd August 2021
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തെ വീണ്ടും ന്യായീകരിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്നും ബൈഡന്‍ അവകാശപ്പെട്ടു. അമേരിക്കയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രതികരണം ‘ഈ തീരുമാനം ശരിയാണെന്നും യുക്തിപൂര്‍വമായതാണെന്നും ചരിത്രം അടയാളപ്പെടുത്തുമെന്നാണ് ഞാന്‍ കരുതുന്നത്’ എന്നാണ് ബൈഡന്‍ സേനാ പിന്മാറ്റത്തെക്കുറിച്ച് പറഞ്ഞത്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്‍ പെട്ടെന്ന് തന്നെ അടിസ്ഥാനപരമായി ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി […]

National News

താലിബാനൊപ്പമെന്ന് അര്‍ണാബിന്റെ റിപ്പബ്ലിക് ടിവി; കേസെടുക്കണമെന്ന് ആവശ്യം

  • 23rd August 2021
  • 0 Comments

താലിബാന്‍ അനുകൂല ഹാഷ് ടാഗ് ഉപയോഗിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടി.വിക്കെതിരെ സോഷ്യല്‍ മീഡിയ. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് ശേഷം പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് റിപബ്ലിക് ടി.വി താലിബാന്‍ അനുകൂല ഹാഷ് ടാഗുമായി രംഗത്തെത്തിയത്. വിത്ത് താലിബാന്‍ എന്നായിരുന്നു ഹാഷ് ടാഗ്. വാര്‍ത്ത ട്വിറ്ററില്‍ ട്രെന്‍ഡിംഗായതോടെ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍ സംഭവത്തില്‍ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. നേരത്തെ സോഷ്യല്‍ മീഡിയയില്‍ താലിബാനെ പിന്തുണച്ച് പ്രതികരിച്ച 14 പേര്‍ അറസ്റ്റിലായിരുന്നു. അസമിലെ കംരുപ്, ധുബ്രി, ബാര്‍പ്പെട്ട […]

National News

സാമൂഹിക മാധ്യമങ്ങളിൽ താലിബാനെ പിന്തുണച്ച് പോസ്റ്റ്; 14 പേരെ അറസ്റ്റ് ചെയ്‌ത്‌ അസം പൊലീസ്

  • 21st August 2021
  • 0 Comments

സാമൂഹിക മാധ്യമങ്ങളിൽ താലിബാനെ പിന്തുണച്ച് പോസ്റ്റ്. 14 പേരെ അറസ്റ്റ് ചെയ്‌ത്‌ അസം പോലീസ്. നിയമവിരുദ്ധ പ്രവർത്തനം (പ്രതിരോധം) , ഐ.ടി നിയമം, സി.ആർ.പി.സി എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ‘താലിബാൻ പ്രവർത്തനങ്ങളെ പിന്തുണച്ച് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു’- സ്പെഷ്യൽ ഡി.ജി.പി ജി.പി സിങ് ശനിയാഴ്ച ട്വീറ്റ് ചെയ്തു താലിബാനെ […]

International News

അധികാരം പിടിച്ചെടുത്ത് മൂന്നാം ദിവസം ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തി താലിബാൻ

  • 19th August 2021
  • 0 Comments

അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തി വെച്ച് താലിബാൻ . ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവച്ചു. താലിബാന്‍ നിയന്ത്രണം രാജ്യത്തെ കയറ്റുമതി നിയന്ത്രിക്കുന്ന ഉന്നതാധികാര സമിതിയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സപോര്‍ട്ട് ഓഗര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. കച്ചവടത്തിനായി പ്രധാനമായും ആശ്രയിക്കുന്ന പാകിസ്താന്‍ അഫ്ഗാന്‍ അതിര്‍ത്തി താലിബാന്‍ അടച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദുബായ് വഴിയുള്ള വ്യാപാര ഇടപാടുകള്‍ തടസമില്ലാതെ തുടരും. പ്രതിവര്‍ഷം 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് അഫ്ഗാനുമായി ഇന്ത്യ […]

error: Protected Content !!