ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാകിസ്താൻ
2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ആവശ്യവുമായി വന്നത്. ലോകകപ്പ് യുഎഇയിലേക്ക് മാറ്റണമെന്നാണ് പാക് ക്രിക്കറ്റ് ബോർഡ് സിഇഒ വസീം ഖാൻ്റെ അഭിപ്രായം. ടൂർണമെന്റ് നടത്താനാവുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ടി-20 ലോകകപ്പിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഐപിഎലും ഇന്ത്യയിൽ വെച്ച് നടത്താമെന്നാണ് ബിസിസിഐ കണക്കു കൂട്ടുന്നത്. എന്നാൽ ഏപ്രിൽ […]