GLOBAL International Trending

സിറിയയില്‍ നിര്‍ണായക നീക്കം, രാജ്യ തലസ്ഥാനമായ ദമാസ്‌കസ് വിമതര്‍ പിടിച്ചടക്കിയതായി സൂചന

  • 8th December 2024
  • 0 Comments

സിറിയയില്‍ വിമതരും സൈനികരുമായുള്ള പോരാട്ടം നിര്‍ണായക ഘട്ടത്തിലെന്ന് സൂചന. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ വിമതര്‍ കടന്നുകയറിക്കഴിഞ്ഞെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ദമാസ്‌കസില്‍ വെടിവെയ്പ് നടക്കുന്നതിന്റെ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹോംസിന് വടക്കുള്ള വിവിധ പട്ടണങ്ങളില്‍ വിമത സംഘം പ്രവേശിച്ചിരുന്നു. ഇതോടെ സിറിയന്‍ സര്‍ക്കാരിന് തെക്കന്‍ നഗരമായ ദേരയുടെയും മറ്റ് പ്രവിശ്യകളുടെയും നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു.

error: Protected Content !!