ശ്വേതാ മേനോനെതിരായ കേസ്: സഹപ്രവര്‍ത്തക നേരിട്ടത് ദൗര്‍ഭാഗ്യകരമായ അനുഭവമെന്ന് നടന്‍ രവീന്ദ്രന്‍
ശ്വേതാ മേനോന് എതിരെ കേസെടുത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ രവീന്ദ്രന്‍. സഹപ്രവര്‍ത്തക നേരിട്ടത് ദൗര്‍ഭാഗ്യകരമായ അനുഭവമാണെന്ന് രവീന്ദ്രന്‍ മാധ്യമങ്ങളോടായി പറഞ്ഞു. ഈ വിഷയത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും അഭിനേതാക്കള്‍ക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. ”ഇതൊരു പൊതുമണ്ഡലത്തിന്റെ പ്രശ്‌നമാണ്. അഭിനേതാവിന് അവരുടെ ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അനുസരിച്ച് അഭിനയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് പോകുന്ന സംഘടനയാണ് അമ്മ. അഭിനേതാക്കള്‍ക്ക് നിയമാനുസൃതമായി അഭിനയിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശമുണ്ട്. ഈ കേസിനു പിന്നില്‍ ഗൂഢാലോചന ഉണ്ടോ […]
