Kerala News

സ്വപ്‌ന സുരേഷിനെ കൈയൊഴിഞ്ഞ് ഇഡി; കേന്ദ്ര സുരക്ഷ നല്‍കാനാവില്ലെന്ന് കോടതിയെ അറിയിച്ചു

  • 29th June 2022
  • 0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്ന ഉള്‍പ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലാത്തതിനാല്‍ കേന്ദ്ര സേനയുടെ സുരക്ഷ നല്‍കാനാവില്ലെന്നും ജില്ലാ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇഡി അറയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സി മാത്രമാണ് ഇ.ഡി. സുരക്ഷ ഒരുക്കി നല്‍കുന്നതിനുള്ള സംവിധാനം തങ്ങള്‍ക്കില്ലെന്നും ഇ.ഡി വ്യക്തമാക്കി. ഇഡി സുരക്ഷയ്ക്കായി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. സുരക്ഷ ആവശ്യമുള്ളവര്‍ സംസ്ഥാന പൊലീസിനെയാണ് സമീപിക്കേണ്ടതെന്നും, സ്വപ്നയുടെ ഹര്‍ജിയോടു പ്രതികരിച്ചുകൊണ്ട് ഇഡി അറിയിച്ചു. കേസില്‍ കേന്ദ്ര […]

Kerala News

സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ല; ഷാഫി

  • 28th June 2022
  • 0 Comments

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അവരുടെ അടുക്കളയില്‍ വെച്ചുവേവിച്ച വിവാദമോ കേസോ അല്ലെന്ന് അദ്ദേഹം പ്രമേയം അവതരിപ്പിക്കവേ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി ചോദിച്ചു. യുഡിഎഫിന് ഒരു അജണ്ടയുമില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണം […]

Kerala News

സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം,മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്ക്,പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‍ന സുരേഷ്

  • 21st June 2022
  • 0 Comments

സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നും കത്തില്‍ പറയുന്നു. രഹസ്യമൊഴിയുടെ പേരിൽ തന്നെയെയും അഭിഭാഷകനെയും സർക്കാർ ദ്രോഹിക്കുന്നുവെന്ന് സ്വപ്ന ആരോപിച്ചു. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്ന സുരേഷ് കത്തിൽ ആവശ്യപ്പെട്ടു.ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസിൽ […]

Kerala News

ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടി,സ്വപ്നയുടെ കയ്യില്‍ തെളിവില്ല: സരിത

  • 18th June 2022
  • 0 Comments

സ്വപ്ന സുരേഷ് പലതും മറച്ചു വെയ്ക്കുകയാണെന്ന് സരിത എസ് നായരുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് ജയിലില്‍വച്ച് സ്വപ്ന പറഞ്ഞുവെന്നും സരിത പറഞ്ഞു.സ്വപ്ന പുറത്തുപറയാനാവാത്ത പല കാര്യങ്ങളും തന്നോട് പങ്കുവെച്ചിട്ടുണ്ട്.മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് അന്ന് സ്വപ്ന സുരേഷ് ജയിലിൽ വെച്ച് തന്നോട് പറഞ്ഞത്. ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും സരിത സൂചന നൽകി. ഈ കേസിലേക്ക് തന്നെ വലിച്ചിഴച്ചത് പി.സി. ജോർജാണെന്നും അവർ വ്യക്തമാക്കി.

Kerala News

സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

  • 18th June 2022
  • 0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ്.നായര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തന്നെക്കുറിച്ചും രഹസ്യമൊഴിയില്‍ സ്വപ്ന പറയുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത നായര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് മാത്രമേ നല്‍കാനാവൂ എന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. മൊഴിപ്പകര്‍പ്പ് മൂന്നാം കക്ഷിക്ക് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ […]

Kerala News

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്, നല്‍കരുതെന്ന സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍

  • 16th June 2022
  • 0 Comments

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്തിനാണു രഹസ്യമൊഴിയുടെ പകര്‍പ്പെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കണമെന്നു കോടതി ആവശ്യപ്പെട്ടു. കന്റോമെന്റ് പൊലീസ് രജിസ്റ്റര്‍ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് […]

Kerala News

‘സ്വപ്നയുടെ മൊഴിയിൽ പുതുതായി ഒന്നുമില്ല’ഷാര്‍ജ ഷെയ്ഖിനും കോണ്‍സല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ താന്‍ വളര്‍ന്നോ?ലോജിക്കില്ലെന്ന് ശ്രീരാമകൃഷ്ണന്‍

  • 16th June 2022
  • 0 Comments

സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴി തള്ളി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണൻ. ഷാർജ ഷെയ്ഖിന് കൈക്കൂലി കൊടുക്കാൻ മാത്രം താൻ വളർന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളെല്ലാം തീർത്തും അസംബന്ധമാണെന്നും പറഞ്ഞു. സ്വപ്‌ന ആരോപിച്ചതുപോലെ ഷാര്‍ജയില്‍ ഒരു കോളജ് ഇല്ലെന്നും അതിന് സ്ഥലം ലഭിക്കാന്‍ ഇടപെട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തന്നെ അന്വേഷണ ഏജൻസികൾ ഈ വിവരങ്ങളെല്ലാം അന്വേഷിച്ചതാണെന്ന് പി.ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. സ്വപ്ന ഇപ്പോൾ പറയുന്നതൊന്നും […]

Kerala News

ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി,മുഖ്യമന്ത്രി മകളുടെ ബിസിനസിന് ഷാർജ ഭരണാധികാരിയുടെ സഹായം തേടി

  • 15th June 2022
  • 0 Comments

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‍ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങൾ.ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിരുന്നെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു കൂടാതെ നളിനി നെറ്റോയും ശിവശങ്കറും ചർച്ചകളിൽ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സ്വപ്‍നയുടെ ആരോപണം.സ്വർണം കടത്തിയെന്ന് കരുതപ്പെടുന്ന ബിരിയാണി പാത്രങ്ങൾ കൊണ്ടുപോയത് വലിയ കാറുകളിലായിരുന്നുവെന്നും ബിരിയാണി പാത്രങ്ങൾ സംബന്ധിച്ച ചാറ്റുകൾ തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും […]

Kerala News

കേരള പൊലീസിനെ വിശ്വാസമില്ല, കേന്ദ്ര സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ്

  • 13th June 2022
  • 0 Comments

കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സുരേഷ്. മാധ്യമങ്ങളോടായിരുന്നു സ്വപ്നയുടെ പ്രതികരണം. കേരള പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയില്‍ ഹര്‍ജി നല്‍കിയത്. രഹസ്യമൊഴി നല്‍കിയതിന് ശേഷം മുഖ്യമന്ത്രി അടക്കമുള്ളവര്‍ തെരുവില്‍ ഭീഷണി മുഴക്കുകയാണ്. അതിനാലാണ് കേന്ദ്രഏജന്‍സിയുടെ സുരക്ഷ തേടുന്നതെന്നും സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ‘കേരള പൊലീസിനെ വിശ്വാസമില്ല. അതുകൊണ്ടാണ് കേന്ദ്ര സംരക്ഷണം ആവശ്യപ്പെട്ടത്. പൊലീസ് ഉന്നതന്‍ തട്ടിപ്പുകാരനുമായി മണിക്കൂറുകളോളം സംസാരിച്ചതെന്തിനാണ്. എ.ഡി.ജി.പി വിജയ് സാഖറെ ഷാജ് കിരണിനെ […]

Kerala News

സ്വപ്ന സുരേഷിന്റെ അഭിഭാഷകനെ അറസ്റ്റ് ചെയ്താല്‍ ആയിരം അഭിഭാഷകരെ ഇറക്കുമെന്ന് കെ.സുരേന്ദ്രന്‍

  • 13th June 2022
  • 0 Comments

മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ എല്ലാം തുറന്നുപറയാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായും സുരേന്ദ്രന്‍ വ്യക്തമാക്കി. എത്രയും വേഗം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എത്രകാലം ജനങ്ങളെ ഭയന്ന് പോകാന്‍ കഴിയുമെന്ന കാര്യം മുഖ്യമന്ത്രി ആലോചിക്കണം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജനങ്ങളെ ഭയന്ന് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. […]

error: Protected Content !!