വിജേഷ് പിള്ളയ്‌ക്കെതിരെ തെളിവുണ്ട്: സ്വപ്ന സുരേഷ്
വിജേഷ് പിള്ളയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ തെളിവുണ്ടെന്ന് സ്വപ്ന സുരേഷ്. സ്വപ്ന തന്റെ ഫെയ്സ്ബുക്കില്‍ കൂടിയാണ് ഈ കാര്യം വ്യക്തമാക്കിയത്. തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇനി കോടതിയിലും ഹാജരാക്കുമെന്നും സ്വപ്ന പറഞ്ഞു. സ്വപ്‌നയുടെ പോസ്റ്റ് : ‘എന്നെ കണ്ടുവെന്ന് വിജേഷ് പിള്ള സമ്മതിച്ചു. ഹരിയാനയെക്കുറിച്ചും രാജസ്ഥാനെക്കുറിച്ചും പറഞ്ഞ കാര്യങ്ങളും സമ്മതിച്ചു. 30 കോടി വാഗ്ദാനം ചെയ്‌തെന്നു പറഞ്ഞതും അംഗീകരിച്ചു. എം.വി.ഗോവിന്ദന്റെയും എം.എ.യൂസഫലിയുടെയും പേരുകള്‍ താന്‍ പരാമര്‍ശിച്ചതായും വിജേഷ് മാധ്യമങ്ങള്‍ക്കു മുന്നില്‍ സമ്മതിച്ചു. വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ചു പരാമര്‍ശിച്ചതും സ്വര്‍ണക്കടത്തു കേസിലെ […]