എട്ട് വര്‍ഷത്തെ മോദി ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തലതാഴ്ത്തി, ചൈന മുതല്‍ ഖത്തറിന് മുന്നില്‍ വരെ മുട്ടുകുത്തേണ്ടി വന്നെന്നും സ്വാമി
മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്ന ഖത്തറിന്റെ നിലപാടിനു പിന്നാലെയാണ് സ്വാമി വിമര്‍ശനവുമായി രംഗത്തെത്തിയത്. മോദി സര്‍ക്കാരിന്റെ എട്ടു വര്‍ഷ ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തലതാഴ്ത്തിയെന്ന് പറഞ്ഞ സ്വാമി വിദേശ നയത്തിനെതിരെയും ആഞ്ഞടിച്ചു. ചൈന മുതല്‍ ഖത്തറിന് മുന്നില്‍ വരെ മുട്ടുകുത്തേണ്ടി വന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘എട്ട് വര്‍ഷത്തെ മോദി ഭരണത്തിനിടെ ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ മുട്ടില്‍ […]