സ്ഥാനാര്‍ഥി നിര്‍ണ്ണയം; സമസ്തതയുടെ അഭിപ്രായം മാനിക്കും; സ്വാദിഖ് അലി ശിഹാബ്തങ്ങള്‍
സ്ഥാനാർഥി നിർണയത്തിലടക്കം സമസ്തതയുടെ അഭിപ്രായങ്ങൾ മാനിക്കുമെന്നും വിജയ സാധ്യതയാണ് പ്രധാനമെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലീം ലീഗിൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് എതിരെ സമസ്‌ത നേതാവായ അബ്‌ദുൽ സമദ് പൂക്കോട്ടൂർ രംഗത്ത് വന്നിരുന്നു. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മറിച്ചു ചിന്തിച്ചാല്‍ അനന്തരഫലം അറിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു സ്വാദിഖ് അലി തങ്ങൾ നടത്തിയത്. കഴിഞ്ഞ തവണ […]
