മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി; ഡ്രൈവര്‍ കസ്റ്റഡിയില്‍
മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറായ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈഞ്ചക്കലില്‍ വച്ചാണ് വണ്ടിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിലെടുത്തത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേത്യത്വത്തിലാണ് നടപടി. ഭയം കാരണമാണ് വാഹനം നിര്‍ത്താതെ പോയതെന്നാണ് ഡ്രൈവറായ പേരൂര്‍ക്കട സ്വദേശി ജോയി നല്‍കിയ മൊഴി. അപകട സമയം ലോറിയുടെ ഉടമയും വാഹനത്തിലുണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയ്ക്കായിരുന്നു അപകടം ഉണ്ടായത്. എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോകുകയായിരുന്നു. കാരയ്ക്കാമണ്ഡപം സിഗ്‌നലിന് സമീപം […]
