Kerala News

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പൊലീസ് ട്രെയ്‌നിംഗ് കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പരീക്ഷയില്‍ കോപ്പിയടിച്ചത് പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സര്‍വകലാശാല സ്‌ക്വാഡാണ് ഇയാള്‍ കോപ്പിയടിച്ചത് പിടികൂടിയത്. തുടര്‍ന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിലും കോപ്പിയടി സ്ഥിരീകരിച്ചിരുന്നു. ഉദ്യോഗസ്ഥന്‍ കോപ്പയിടിക്കിടെ പിടിയിലായത് പൊലീസ് ട്രെയിനിംഗ് കോളേജിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ കാരണമായെന്ന് ആദര്‍ശിനെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ എഡിജിപി ചൂണ്ടിക്കാട്ടുന്നു. നടപടി നേരിട്ട ഉദ്യോഗസ്ഥനെ ട്രെയിനിംഗ് കോളേജില്‍ നിന്നും […]

Kerala News

പോപ്പുലർ ഫ്രണ്ടിന് പരിശീലനം ; രണ്ട് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

  • 3rd April 2022
  • 0 Comments

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നൽകിയ സംഭവത്തിൽ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരായ എറണാകുളം റീജിയണൽ ഓഫിസർ കെ.കെ. ഷൈജു ,ജില്ലാ ഓഫിസർ ജോഗി എന്നിവരെ സസ്‌പെൻഡ് ചെയ്തു. പരിശീലനം നൽകിയ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് വിവാദമായ സാഹചര്യത്തിൽ മത രാഷ്ട്രീയ സംഘടനകൾക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകേണ്ടന്ന് ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ സർക്കുലറിറക്കി. സർക്കാർ അംഗീകൃത സംഘടനകർ, […]

Kerala News

പിഎഫ് വായ്പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ടു;ഉദ്യോഗസ്ഥന് സസ്പെൻഷൻ

  • 15th March 2022
  • 0 Comments

പിഎഫ് ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക ബന്ധത്തിൽ ഏർപെടാൻ നിർബന്ധിച്ച സംഭവത്തിൽ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ ആര്‍ വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍. . ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, ഗുരുതര കൃത്യവിലോപം നടത്തി എന്നിവ കണിച്ചാണ് നടപടി.അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടും ആയിരുന്നു വിനോയ് ചന്ദ്രന്‍. മാര്‍ച്ച് 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അധ്യാപികയെ ലൈംഗിക ചൂഷണത്തിനായി ഹോട്ടിലേക്ക് എത്താന്‍ വിനോയ് ആവശ്യപ്പെടുകയായിരുന്നു. അധ്യാപികയോട് ഒരു […]

Kerala News

തിരുവല്ലം പോലീസ് കസ്റ്റഡി മരണം;മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9th March 2022
  • 0 Comments

തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സുരേഷ് എന്ന പ്രതി മരിച്ച സംഭവത്തില്‍ രണ്ട് എസ് ഐമാര്‍ക്കും ഒരു ഗ്രേഡ് എസ് ഐക്കും സസ്‌പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് സുരേഷടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ച സുരേഷ് കുമാറിന് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സുരേഷിന്റെമരണ കാരണം ഹൃദയാഘാതം എന്നായിരുന്നു. എന്നാല്‍ നാട്ടുകാര്‍ സുരേഷിന്റേത് കസ്റ്റഡി […]

National News

ഇഷ്ട ഭക്ഷണം വാങ്ങാൻ സ്റ്റേഷന്‍ ഇല്ലാത്തിടത്ത് ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ്; പിന്നാലെ സസ്‌പെന്‍ഷന്‍

  • 24th February 2022
  • 0 Comments

സ്റ്റേഷന്‍ ഇല്ലാത്തിടത്ത് ട്രെയിൻ നിർത്തി വെട്ടിലായിരിക്കുകയാണ് ലോക്കോ പൈലറ്റ്.തന്റെ ഇഷ്ട വിഭവമായ കച്ചോരി കഴിക്കാനാണ് സ്റ്റേഷന്‍ ഇല്ലാത്തിടത്ത് ട്രെയിന്‍ നിർത്തിയത്. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം നടന്നത് കച്ചോരി നിറച്ച കവറുമായി ഒരാള്‍ പരിസരത്ത് ലോക്കോ പൈലറ്റിനേയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അയാളുടെ അടുത്തെത്തുമ്പോള്‍ ട്രെയിനിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ് കച്ചോരി വാങ്ങുന്നതിന്റെ വീഡിയോയാണ് വിവിധ സോഷ്യല്‍മീഡിയ പേജുകളില്‍ വൈറലാണ്. ലോക്കോ പൈലറ്റിന്റെ പ്രവര്‍ത്തിയില്‍ ഒരേസമയം വിമര്‍ശനവും പിന്തുണയും ഉയരുന്നുണ്ട്. എന്നാല്‍ നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍ അയാൾക്കെതിരെ നടപടിയെടുത്തു. […]

Kerala News

വിദേശ പൗരനെ അപമാനിച്ച സംഭവം; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

  • 1st January 2022
  • 0 Comments

തിരുവനന്തപുരത്ത് ബെവ്‌കോയിൽ നിന്നും മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പൊലീസ് തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ.കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണ് അന്വേഷിച്ച് നടപടി എടുത്തിരിക്കുന്നത്.സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി സംഭവം അന്വേഷിക്കും സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പോലീസ് […]

Kerala News

അടിവസ്ത്രം ധരിക്കുന്ന വീഡിയോ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഷെയർ ചെയ്തു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

  • 25th November 2021
  • 0 Comments

ആറ്റിങ്ങലിൽ അടിവസ്ത്രം ധരിക്കുന്ന വീഡിയോ സ്ത്രീകളടക്കമുള്ള വാട്‌സ് ആപ് ഗ്രൂപ്പില്‍ പങ്കുവെച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍.കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം.തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന സാബു എമ്മിനെതിരെയാണ് നടപടി.ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്ന് താല്‍ക്കാലികമായാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. മുപ്പത്തഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് ഇയാൾ വീഡിയോ പങ്കുവെച്ചത്. ഡ്രൈവറുടെ പ്രവര്‍ത്തി അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവുമാണെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി ഗിരീഷിന്റെ നേതൃത്വത്തില്‍ […]

Kerala News

പുരാവസ്തു തട്ടിപ്പ് കേസ്; ഐ ജി ലക്ഷ്മണക്ക് സസ്‌പെൻഷൻ; ഉത്തരവ് മുഖ്യമന്ത്രി ഒപ്പിട്ടു

  • 10th November 2021
  • 0 Comments

ഐജി ലക്ഷ്മണക്ക് സസ്‌പെൻഷൻ. പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ. ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു.ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ. ആന്ധ്രയിലെ ഒരു വനിത എംപിയും ഐജി ലക്ഷ്മണക്കെതിരെ പരാതി നൽകിയിരുന്നു. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു […]

Kerala News

റിസോര്‍ട്ട് റെയ്ഡിന് പിന്നാലെ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് പരാതി; ഡിവൈഎസ്പിക്ക് സസ്പന്‍ഷന്‍

  • 11th August 2021
  • 0 Comments

റിസോര്‍ട്ട് റെയ്ഡിന് പിന്നാലെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ മുന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വെെ സുരേഷിനെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തു. പരാതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ആറ്റിങ്ങൽ ഡിവൈഎസ്പി ആയിരിക്കെ റിസോർട്ടുകളിൽ റെയ്ഡ് നടത്തി കേസ് എടുത്ത ശേഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് നടത്തിയ രഹസ്യാന്വേഷണത്തിൽ സുരേഷിനെതിരായ ആരോപണങ്ങൾ തെളിഞ്ഞിരുന്നു.

Kerala

റോഡ് നിര്‍മാണത്തിലെ അപാകത; ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി ജി. സുധാകരന്‍

റോഡ് നിര്‍മാണത്തില്‍ അപാകത കാണിച്ചതിന്റെ പേരില്‍ രണ്ട് ഉദ്യേഗസ്ഥരെ സസ്‌പെന്റെ ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ഷൊര്‍ണ്ണൂര്‍ – പെരിന്തല്‍മണ്ണ റോഡില്‍ ചെയ്ത ബി.എം പൂര്‍ണ്ണമായും ഇളകിയത് സംബന്ധിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മേല്‍നോട്ടം വഹിച്ച അസിസ്റ്റന്റ് എഞ്ചിനീയറായ ശ്രീമതി ശാലിനിത കെ (ഇപ്പോള്‍ തൃശ്ശൂര്‍ പുഴയ്ക്കല്‍ നിരത്തു സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഓവര്‍സിയറായ ശ്രീ ജയകൃഷ്ണന്‍ വി.സി (ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ നിരത്തു സെക്ഷന്‍) എന്നിവരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. […]

error: Protected Content !!