Kerala News

ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയ യുവതിയുമായി ബന്ധം സ്ഥാപിച്ചു;എസ്ഐയ്ക്ക് സസ്പെൻഷൻ

  • 3rd November 2022
  • 0 Comments

കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന അച്ഛന്റെയും മകളുടെയും പരാതിയില്‍ കൽപറ്റ എസ്ഐക്ക് സസ്‌പെന്‍ഷന്‍. വയനാട് കല്പറ്റ എസ്.ഐ. അബ്ദുല്‍ സമദിനെതിരെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവദൂഷ്യത്തിനും നടപടി സ്വീകരിച്ചിരിക്കുന്നത്.എടച്ചേരി എസ്.ഐ ആയിരുന്ന സമയത്ത് ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയ യുവതിയുമായി എസ്.ഐ. അബ്ദുല്‍ സമദ് ബന്ധം സ്ഥാപിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ഈ സ്ത്രീയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങള്‍ പകര്‍ത്തി വീടു വിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചതായും യുവതിയുടെ ഭര്‍ത്താവും […]

National News

ഹൈക്കോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും ചോദിച്ചു;പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

  • 29th October 2022
  • 0 Comments

അലഹബാദ് ഹൈക്കോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും അന്വേഷിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.അംബേദ്കര്‍ നഗര്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ജസ്റ്റിസ് പ്രകാശ് സിങ്ങിന്‍റെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഫോണില്‍ നേരിട്ട് വിളിച്ച് ജഡ്ജിയുടെ വീട് എവിടെയാണെന്നും എവിടേയ്ക്ക് ആണ് പോകേണ്ടതെന്നും ചോദിച്ചതിനാണ് മൂന്നു പേരെയും സസ്‌പെന്‍ഡ് ചെയ്തത്,അംബേദ്കർ നഗർ പൊലീസ് സൂപ്രണ്ട് യാദവാണ് സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും ഉത്തരവില്‍ പറയുന്നു.കോണ്‍സ്റ്റബിള്‍മാരായ റിഷഭ് രാജ് യാദവ്,അയൂബ് വാലി,എസ്.ഐ തേജ് ബഹാദൂര്‍ […]

Kerala News

സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ

  • 26th October 2022
  • 0 Comments

എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.കൊച്ചി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൽദേവിനെയാണ് എറണാകുളം ഡിസിപി സസ്പെൻഡ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം അമല്‍ദേവ് പണയംവച്ചെന്ന് അന്വേഷണ സംഘം പറഞ്ഞു. ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് അമല്‍ മോഷ്ടിച്ചത്.മോഷ്ടിച്ച സ്വർണം അമൽ ദേവ് പണയം വെച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ഓൺലൈൻ റമ്മി കളിക്ക് അടിമപ്പെട്ട അമൽദേവിന് വൻ […]

Kerala

കിളികൊല്ലൂരിൽ സഹോദരങ്ങളെ മർദ്ദിച്ച കേസ്; നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ

  • 20th October 2022
  • 0 Comments

കൊല്ലം: കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ നടപടി. കേസിൽ ഉൾപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാല് പേരെ സസ്‌പെൻഡ് ചെയ്ത് ഡിജിപി പി പ്രകാശ് ഉത്തരവിറക്കി. എസ്എച്ച്ഒ വിനോദ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ്, സിവിൽ പൊലീസ് ഓഫീസർ മണികണ്ഠൻപിള്ള എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. വിനോദ് ഒഴികെയുള്ളവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി വിനോദിനോട് സ്റ്റേഷൻ ചുമതലകളിൽ നിന്നും വിട്ടുനിൽക്കാൻ തിരുവനന്തപുരം റേഞ്ച് […]

Kerala News

മോന്‍സണ്‍ ബന്ധം; ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി

  • 9th August 2022
  • 0 Comments

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഐജി ഗോഗുലത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ കാലാവധി 3 മാസത്തേക്കുകൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു ആദ്യം രണ്ടു മാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. പിന്നീട് നാലു മാസംകൂടി സസ്‌പെന്‍ഷന്‍ നീട്ടി. അടുത്തഘട്ടമായി ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടേണ്ടതെങ്കിലും മൂന്നു മാസത്തേക്കാണ് നീട്ടിയത്. ഈ സസ്‌പെന്‍ഷന്‍ കാലാവധി ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുന്നത്. […]

Trending

രാജ്യസഭയിലും എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍;നടപടി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിന്

  • 26th July 2022
  • 0 Comments

സഭയില്‍ പ്രതിഷേധിച്ചതിന് 11 രാജ്യസഭ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍.കനിമൊഴി സോമു, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, തുടങ്ങി കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെയാണ് സസ്‌പെന്‍ഷന്‍. എം.എ റഹിം, വി..ശിവദാസന്‍, പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.സഭയിലെ നടുത്തളത്തിലേക്ക് നീങ്ങിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി സ്പീക്കര്‍ നടപടി സ്വീകരിച്ചത്. ഈ ആഴ്ച മുഴുവന്‍ സസ്‌പെന്‍ഷന്‍ നിലനില്‍ക്കും.ജി.എസ്.ടി സ്ലാബ് മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എം.പിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്. വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളില്‍ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തില്‍ […]

Kerala News

സ്വകാര്യ ക്ലബ്ബില്‍ നിന്ന് പണം വച്ച് ചീട്ട് കളിച്ച സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • 23rd July 2022
  • 0 Comments

കുമ്പനാടുള്ള സ്വകാര്യ ക്ലബ്ബില്‍ നിന്ന് പണം വച്ചുള്ള ചീട്ടുകളിക്കിടെ പിടിയിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ എസ് ഐ എസ് കെ അനില്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ് കൃഷ്ണന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഈ മാസം പതിനാറാം തീയതിയാണ് കുമ്പനാട് നാഷണല്‍ ക്ലബില്‍വച്ച് പണം വച്ച് ചീട്ട് കളിച്ച സംഘത്തെ പൊലീസ് പിടികൂടിയത്. പത്ത് ലക്ഷത്തിലധികം രൂപയും പിടിച്ചെടുക്കുകയും ചെയ്തു. സംഭവസ്ഥലത്തുവച്ച് പന്ത്രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. എസ്‌ഐ എസ്.കെ. അനില്‍ മുന്‍പും […]

Kerala News

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിങ്; മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

  • 13th July 2022
  • 0 Comments

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിങ്. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ അവസാന വര്‍ഷ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ റാഗ് ചെയ്‌തെന്നാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആറു മാസത്തെ സസ്‌പെന്‍ഷന്‍ നല്‍കി. ഇവര്‍ക്ക് ആറു മാസത്തേക്ക് അക്കാദമിക് പരീക്ഷകള്‍ എഴുതാനാവില്ല. ഹോസ്റ്റലില്‍ നിന്നും ഇവരെ ആറു മാസത്തേക്ക് വിലക്കി. കഴിഞ്ഞ ദിവസം രാത്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ ഹോസ്റ്റലിലാണ് സംഭവം. റെക്കോര്‍ഡ് എഴുതി തരണമെന്ന് വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് […]

Kerala News

പൊളിക്കാന്‍ പറഞ്ഞ കെട്ടിടങ്ങള്‍ക്ക് നമ്പറിട്ടു; കോഴിക്കോട് കോര്‍പറേഷനിലെ നാല് ഉദ്യേഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • 18th June 2022
  • 0 Comments

കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പാസ്വേഡ് ചോര്‍ത്തി പൊളിക്കാന്‍ പറഞ്ഞ കെട്ടിടങ്ങള്‍ക്കു നമ്പര്‍ നല്‍കി. സംഭവത്തില്‍ കോര്‍പറേഷന്‍ റവന്യു വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം. ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ദുരുപയോഗം ചെയ്യപ്പെട്ടതിനാണു നടപടി. കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍, ബേപ്പൂര്‍ സോണല്‍ സൂപ്രണ്ട്, റവന്യു ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ജീവനക്കാര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് കോര്‍പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. അടുത്തിടെ അനുമതി നല്‍കിയ […]

Kerala News

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധം; അധ്യാപകനെ സ്‌കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

  • 14th June 2022
  • 0 Comments

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ പ്രതിഷേധിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ ഫര്‍സീന്‍ മജീദി(28)നെയാണ് സസ്പെന്‍ഡ് ചെയ്തത്. മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റു കൂടിയായ ഇദ്ദേഹത്തെ 15 ദിവസത്തേക്കാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡി.ഡി.ഇ. സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചത്. ഫര്‍സീന്‍ മജീദ് തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നതായി ഡി.ഡി.ഇ. അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അവധിക്ക് അപേക്ഷിക്കുകയും ഇത് അനുവദിച്ചതായും […]

error: Protected Content !!