National News

ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരനെ മർദിച്ച സംഭവം; ടിടിഇക്ക് സസ്പെന്ഷൻ

  • 19th January 2024
  • 0 Comments

യാത്രക്കിടെ ട്രെയിനിൽ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ ടി ടി ഇ യെ സസ്‌പെൻഡ് ചെയ്തു. റെയിൽവേ, വ്യോമയാന മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത് ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.ബറൗണി- ലഖ്‌നൗ എക്സ്പ്രസ്സ് ഉത്തർപ്രദേശിലെ ഗോണ്ടയ്ക്കും ബരാബങ്കിക്കുമിടയിൽ എത്തിയപ്പോളാണ് യാത്രക്കാരനെ പ്രകാശ് എന്ന ടിടിഇ മർദിച്ചത്മർ​ദന കാരണം വ്യക്തമല്ല. എന്നാൽ ഒന്നിലധികം തവണ സീറ്റിലിരിക്കുന്ന യാത്രക്കാരനെ ഇയാൾ തല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 30 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ വിഡിയോയിൽ ടിടിഇ ഒരു യാത്രക്കാരനെ […]

Kerala News

നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന നടത്തിയ സംഭവം; തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ

  • 20th November 2023
  • 0 Comments

നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ. ശിശു സംരക്ഷണ ഓഫീസർ കെ.എ. ബിന്ദുവിനെയാണ് സസ്പൻഡ് ചെയ്തത്. സെപ്റ്റംബർ 29 നാണ് ഓഫീസിലെ നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന നടത്തിയത്. വകുപ്പു തല അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ആഴ്ചകൾക്ക് മുമ്പായിരുന്നു സംഭവം. തൃശ്ശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തി എന്നാണ് പരാതി. ഓഫീസ് സമയം വൈ […]

Kerala News

യുവതിയുടെ പരാതിയിൽ നടക്കാവ് എസ് ഐക്ക് സസ്പെൻഷൻ

  • 11th September 2023
  • 0 Comments

കോഴിക്കോട് : വാഹനത്തിന് വശം കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെയും കുടുംബത്തെയും എസ് ഐഉൾപ്പടെയുള്ള സംഘം മർദ്ദിച്ച സംഭവത്തിൽ നടപടി.നടക്കാവ് എസ് ഐ വിനോദിനെ സസ്പെൻഡ് ചെയ്തു.അന്വേഷണ വിധേയമായാണ് സസ്പെൻഷൻശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയും കുടുംബവും  യാത്ര ചെയ്ത കാറിന് എതിർ ദിശയിൽ വന്ന കാറിന് കടന്നു പോവാൻ സൈഡ് കിട്ടിയില്ല എന്ന് പറഞ്ഞുണ്ടായ തർക്കത്തിൽ എസ് ഐ വിനോദ് ഇടപെടുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന കാറിൽ ഉണ്ടായിരുന്നവർ മോശമായി സംസാരിച്ചെന്നും […]

Local

അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റര്‍ക്കും എഇഒയ്ക്കും സസ്‌പെന്‍ഷന്‍

  • 19th August 2023
  • 0 Comments

കോട്ടയം: അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹെഡ് മാസ്റ്ററേയും എഇഒയേയും സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎന്‍ഐ എല്‍ പി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ സാം ടി ജോണ്‍, കോട്ടയം വെസ്റ്റ് എഇഒ മോഹന്‍ദാസ് എംകെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ് മാസ്റ്റർവിജിലന്‍സിന്റെ പിടിയിലായത്. എഇഒയ്ക്ക് നല്‍കാനെന്ന പേരിലാണ് കൈക്കൂലി വാങ്ങിയത്. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും […]

Kerala

ഡ്യൂട്ടിക്കിടെ മദ്യപാനം: കൊച്ചി എ ആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്‍തത്. ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണർക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നു. ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മിഷണറുടെയും ഡിസിപിയുടെയും നിർദേശപ്രകാരം ഈ രണ്ട് പൊലീസുകാരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിന് ശേഷമാണ് മദ്യപിക്കുന്നതിനിടെ മേഘനാഥൻ, രാജേഷ് എന്നീ ഉദ്യോ​ഗസ്ഥരെ കൈയ്യോടെ പിടികൂടിയത്. തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Kerala News

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; വനം വികസന കോർപറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ

പൊന്നമ്പല മേട്ടിലെ അനധികൃത പൂജയിൽ വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ. പൂജക്കെത്തിയവരെ പൊന്നമ്പല മേട്ടിൽ കയറാൻ സഹായിച്ച സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവർക്കെതിരെയാണ് നടപടി. നേരത്തെ, ഇവരെ രണ്ട് പേരെയും വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.3000 രൂപ കൈക്കൂലി വാങ്ങിയാണിവർ പൂജ നടത്തിയ നാരായണൻ നമ്പൂതിരിയെയും സംഘത്തെയും വനത്തിനുള്ളിലേക്ക് കൊണ്ടുപോയത് എന്നാണ് കണ്ടെത്തൽ. പ്രതികളെ നേരത്തെ പൊന്നമ്പലമേട്ടിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പും നടത്തിഇതിന് പിന്നാലെയാണ് […]

Kerala News

തൃപ്പൂണിത്തുറ കസ്റ്റഡി മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

  • 26th March 2023
  • 0 Comments

തൃപ്പൂണിത്തുറയിൽ അലക്ഷ്യമായി വാഹനമോടിച്ചതിന് അറസ്റ്റിലായ ആൾ മരിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. ഹിൽ പാലസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെയാണ് കൊച്ചി പോലീസ് കമീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിന്റെ തുടരന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെയും നിയോഗിച്ചു. അലക്ഷ്യമായി വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം സ്വദേശി 53 വയസുകാരനായ മനോഹരനാണ് സ്റ്റേഷനിൽ കുഴഞ്ഞു വീണുമരിച്ചത്. കുഴഞ്ഞു വീണ ഉടനെ മനോഹരനെ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും […]

Kerala News

നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവം;രണ്ട് പൊലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

  • 25th January 2023
  • 0 Comments

നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തിൽ എസ്‌കോര്‍ട്ട് പോയ ഷമീര്‍, ഷാനു എം. വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടി. തിങ്കളാഴ്ചയായിരുന്നു മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെ പ്രതി പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്.സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവർക്കാണ് സസ്പെൻഷൻ.ഇടുക്കി നെടുംകണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് പോലീസിനെ പറ്റിച്ച് രക്ഷപ്പെട്ടത്.രണ്ടു പ്രതികളെ കോടതിയിൽ […]

Kerala News

കഞ്ചിക്കോട് ആറ് കെയ്‍സ് ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

  • 6th January 2023
  • 0 Comments

പാലക്കാട് കഞ്ചിക്കോട് പ്രവർത്തിക്കുന്ന ബ്രൂവറിയിൽ നിന്നും ബിയര്‍ മോഷ്ടിച്ച എക്‌സൈസ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ സി ടി പ്രിജുവിനെയാണ് സസ്പെന്‍റ് ചെയ്തത്. ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്രൂവറിയില്‍ സാധാരണഗതിയിലുള്ള എക്‌സൈസ് പരിശോധന നടന്നിരുന്നു. ഇതിനിടയിലാണ് പ്രിജു ബിയര്‍ മോഷ്ടിച്ചത്. ഇതുസംബന്ധിച്ച് ബ്രൂവറി അധികൃതര്‍ പരാതി നല്‍കിയിരുന്നു.പരാതി കിട്ടിയപ്പോൾ, എക്സൈസ് ഇന്‍റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു.എക്സൈസ് ഇന്‍റലിജന്‍സ് കഞ്ചിക്കോട് ബ്രൂവറിയിലെത്തി ജീവനക്കാരുടെ മൊഴി എടുത്തും സ്ഥാപനത്തിലെ സിസിടിവി പരിശോധനയും പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. മദ്യ […]

Kerala

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ സിഐക്ക് സസ്പെൻഷൻ; സുഹൃത്തിനേയും പീഡിപ്പിച്ചതായി പരാതി

  • 30th November 2022
  • 0 Comments

തിരുവനന്തപുരം: ബലാത്സംഗ കേസിൽനിന്ന് രക്ഷപ്പെടാൻ വ്യാജ രേഖയുണ്ടാക്കിയ പ്രതിയായ സിഐക്ക് സസ്പെൻഷൻ. എറണാകുളം കൺട്രോൾ റൂം ഇൻസ്പെക്ടർ എ വി സൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. മലയിൻകീഴ് പീഡനക്കേസിൽ പരാതി വന്നത്, കടം നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിലെന്ന് വരുത്താനാണ് ശ്രമിച്ചത്. ഇതിന്റെ പിൻബലത്തിൽ ജാമ്യം കിട്ടിയ സിഐ മറ്റൊരു പീഡനക്കേസിലും പ്രതിയായി. കേസ് അട്ടിമറിക്കുന്നതിന് സൈജുവിനെ സഹായിച്ച റൈറ്ററേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു സൈജു. […]

error: Protected Content !!