Trending

ഉത്തേജക പരിശോധനക്ക് സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്

  • 27th November 2024
  • 0 Comments

ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി. താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും നാല് വര്‍ഷത്തേക്ക് വിലക്കുണ്ടായിരിക്കും. നാലുവര്‍ഷത്തേക്ക് ഇദ്ദേഹത്തിന് ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. വിദേശ പരിശീലനവും സ്വീകരിക്കാന്‍ സാധിക്കില്ല. വിലക്കിനെ നിയമപരമായി നേരിടാനാണ് ബജ്‌റംഗം പുനിയ ഒരുങ്ങുന്നത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10ന് സോനിപത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിനിടെ പുനിയ സാമ്പിള്‍ നല്‍കിയിരുന്നില്ല. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി തനിക്ക് […]

Kerala kerala

അങ്കണവാടിയില്‍ വീണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റ സംഭവം; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 25th November 2024
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വീണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റതില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അധ്യാപിക ശുഭലക്ഷ്മിയെയും ഹെല്‍പര്‍ ലതയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ചയാണ് മാറനല്ലൂരിലെ അങ്കണവാടിയില്‍ വീണ് മൂന്നുവയസുകാരിക്ക് പരിക്കേറ്റത്. മാറനല്ലൂര്‍ സ്വദേശികളായ രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് പരിക്കേറ്റത്. പരിശോധനയില്‍ തലയോട്ടിക്കും കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. കുട്ടി വീണ കാര്യം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതി സന്ദര്‍ശിച്ചിരുന്നു.

kerala Kerala

അഞ്ചലില്‍ സഹപാഠിയെ മര്‍ദിച്ച നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

  • 10th July 2024
  • 0 Comments

കൊല്ലം: അഞ്ചലില്‍ സഹപാഠിയെ മര്‍ദിച്ച നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. മര്‍ദിച്ച മൂന്നു പേരെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് അഞ്ചല്‍ വെസ്റ്റ് കല്ലട ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സഹപാഠിയെ ക്രൂരമായി തല്ലിച്ചതച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്. സഹപാഠിയെ ചീത്തവിളിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Kerala kerala

ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്‌പെന്‍ഡ് ചെയ്തു. ക്‌നാനായ യാക്കോബായ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്ത്യോക്യാ പാത്രയര്‍ക്കീസിന്റേതാണ് ഉത്തരവ്. ഇദ്ദേഹത്തിന്റെ ആര്‍ച്ച് ബിഷപ് പദവി നേരത്തെ പാത്രയര്‍ക്കീസ് എടുത്തു കളഞ്ഞിരുന്നു. ഇന്നലെ ബിഷപ് കുര്യാക്കോസ് മാര്‍ സേവോറിയോസില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. അന്ത്യോക്യാ പാത്രയര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.

Kerala News

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി;പൊലീസുകാർക്ക് സസ്പെൻഷൻ

  • 16th August 2023
  • 0 Comments

അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ 2 പൊലീസ് ഉദ്യേ​ഗസ്ഥർക്ക് സസ്പെൻഷൻ.സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവർക്കാണ് സസ്പെൻഷൻ. പരീതിനെ രാമമംഗലം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനാണ് ബൈജുവിനെ സസ്‌പെൻഡ് ചെയ്തത്.അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാർ എത്തിയത്. ഇവർ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ […]

Kerala News

റഷ്യയിലേക്ക് ജോലി വാഗ്ദാനം;വിസ തട്ടിപ്പുമായി എക്സൈസ് ഉദ്യോഗസ്ഥൻ,സസ്‌പെൻഷൻ

  • 10th December 2022
  • 0 Comments

കൊച്ചിയിൽ വിസ തട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.എറണാകുളം കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. 60 ഓളം പേരാണ് തട്ടിപ്പിന് ഇരയായത്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.പരാതി ഉയർന്നതോടെ അനീഷ് ഒളിവിലാണ്.റഷ്യയിലുള്ള ഇമ്മാനുവൽ എന്ന യുവാവാണ് ജോലി ഒഴിവുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ അനീഷിനെ സമീപിക്കാനും ഇവരോട് പറഞ്ഞത്. ഇത് പ്രകാരം അനീഷിനെ സമീപിച്ചവരോട് റഷ്യയിൽ ജോലി നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം മുതൽ […]

Kerala News

കോതമംഗലം സ്റ്റേഷനില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച എസ്‌ഐക്ക് സസ്‌പെൻഷൻ

  • 15th October 2022
  • 0 Comments

കോതമംഗലം പൊലീസ് സ്റ്റേഷനില്‍ വിദ്യാർത്ഥിയെ മർദിച്ച എസ് ഐക്ക് സസ്പെൻഷൻ.മാര്‍ ബസേലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റോഷന്‍ റെന്നിയെ എസ്.ഐ മാഹിൻ സലിം മര്‍ദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.പൊലീസ് പിടിച്ചുകൊണ്ടുപോയ മറ്റൊരു വിദ്യാർത്ഥിയെ അന്വേഷിച്ച് കോതമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിയ എസ് എഫ് ഐ കോതമംഗലം ലോക്കൽ സെക്രട്ടറിയെയാണ് പൊലീസ് മർദിച്ചത്.സ്‌റ്റേഷനു പുറത്തേക്ക് ഇറങ്ങിവന്ന എസ്‌ഐ റോഷനെ കോളറില്‍ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോകുന്നതും ക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. […]

Kerala News

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം;ഡ്രൈവർക്ക് സസ്പെൻഷൻ

  • 20th April 2022
  • 0 Comments

കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമമെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതിയിൽ ഡ്രൈവർക്ക് സസ്പെൻഷൻ. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവർ ഷാജഹാനെയാണ് പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ടയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസില്‍ കോട്ടയത്തുനിന്നാണ് പരാതിക്കാരി കയറിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയില്‍ എത്തിയപ്പോള്‍ ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണം. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം തനിക്ക് ഷോക്കുണ്ടാക്കിയെന്നും ഇതിനാല്‍ ആ സമയത്ത് […]

Kerala News

പൊലീസ് സ്‌റ്റേഷനില്‍ പരസ്പരം അടിപിടി; രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

  • 1st March 2022
  • 0 Comments

. കോട്ടയം പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനിൽ പരസ്പരം അടിപിടി കൂടിയ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.എഎസ്‌ഐ സി.ജി സജികുമാര്‍, വനിതാ പൊലീസ് വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജി നീരജ് കുമാര്‍ ഗുപ്തയുടേതാണ് നടപടി. ഈ മാസം 20നാണ് കേസിനാസ്പദമായ സംഭവം. അടിപിടിക്കിടെ വനിതാ പൊലീസിനെ എഎസ്‌ഐ സജികുമാര്‍ കയ്യേറ്റം ചെയ്യുകയും ഫോണ്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ പിറ്റേദിവസം തന്നെ ഇരുവരെയും സ്ഥലംമാറ്റി. തുടര്‍ന്നാണ് വകുപ്പുതല നടപടി കൈക്കൊണ്ടത്.

Kerala News

സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവം ;രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

  • 31st January 2022
  • 0 Comments

ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തില്‍ എഎസ്‌ഐ സജി, സിപിഒ ദിലീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പൊലീസുകാര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്മേലാണ് സസ്‌പെന്‍ഡ് ചെയ്തുള്ള തീരുമാനം. ഇന്നലെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ഒളിച്ചോടിപ്പോയ സംഭവത്തില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി ആണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്. ഇയാളെ ഉടന്‍ തന്നെ പിടികൂടിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് […]

error: Protected Content !!