Kerala News

മന്ത്രിയുടെ പരാതിയില്‍ സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍; പിന്നാലെ വിശദീകരണവുമായി പി രാജീവിന്റെ ഓഫീസ്

  • 13th August 2022
  • 0 Comments

വ്യവസായ മന്ത്രി പി.രാജീവിന്റെ പരാതിയില്‍ സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്.ഐ എസ്.എസ്. സാബുരാജനാണ് മെഡല്‍. ഇടറോഡിലെ കുഴിയും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ മന്ത്രി പി.രാജീവിന്റെ പതിവ് റൂട്ട് മാറ്റിയ സംഭവത്തിലാണ് പൈലറ്റ് പോയ സാബുരാജനെയും സി.പി.ഒ സുനിലിനെയും സസ്‌പെന്‍ഡ് ചെയ്തത്. പതിവ് റൂട്ട് മാറ്റി മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിക്ക് പൈലറ്റ് പോകാന്‍ പള്ളിച്ചല്‍ഭാഗത്ത് […]

Kerala News

യാത്രക്കാരന്‍ കടത്തിയ സ്വര്‍ണ്ണം കൈക്കലാക്കിയെന്ന് പരാതി; കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

  • 4th August 2022
  • 0 Comments

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവീല്‍ദാര്‍ സനിത് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. യാത്രക്കാരന്‍ കടത്തിയ സ്വര്‍ണ്ണ ക്യാപ്സ്യൂളുകള്‍ കൈക്കലാക്കിയെന്ന പരാതിയിലാണ് നടപടി. ജൂലൈ 26 ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ ഷിഹാബ് എന്ന യാത്രക്കാരനെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ ഷിഹാബിന്റെ പക്കല്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്താനായില്ല. താന്‍ കടത്തി കൊണ്ടുവന്ന കാപ്‌സ്യൂള്‍ രൂപത്തിലുള്ള […]

error: Protected Content !!