Kerala

മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യുമെന്ന് സൂചന

  • 12th July 2020
  • 0 Comments

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെതിരെ സർക്കാർ സസ്‌പെൻഡ് ചെയ്‌തേക്കുമെന്ന് സൂചന. നിർണായക തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് സൂചനകൾ പുറത്ത് വിട്ട സാഹചര്യത്തിലാണ് നടപടികളുണ്ടാവുകയെന്നാണ് വിവരം . കേസിന്റെ ഭാഗമായി ശിവശങ്കരന്റെ മൊഴി ഇന്ന് രേഖപെടുത്തിയേക്കും . സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നാണ് കണ്ടെത്തിയിരിക്കുന്നതായാണ് വിവരം. പലയിടത്തുവച്ചും ശിവശങ്കർ പ്രതികളുമായി കണ്ടിരുന്നു. സന്ദീപിന്റെ വീട്ടിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങളാണ്.

error: Protected Content !!