News

നടൻ സുശാന്ത് സിംഗിന്റെ മരണം സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിർദേശം

ന്യൂ ഡൽഹി : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് നൽകാൻ തീരുമാനം. മുംബൈ പൊലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിർദേശം നൽകി. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള വിവരങ്ങൾ മുംബൈ പൊലീസ് സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിർദേശിച്ചു.സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസിനും മുംബൈ പൊലീസിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

News

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി സഹോദരി

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥനയുമായി സഹോദരി ശ്വേത സിംഗ് കീര്‍ത്തി രംഗത്തെത്തി. അന്വേഷണം കൃത്യമായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് സഹോദരി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി കാര്യങ്ങള്‍ പരിശോധിക്കണം. തെളിവുകള്‍ അട്ടിമറിക്കപ്പെടില്ലെന്ന് ഉറപ്പാക്കണം. തന്റെ സഹോദരന് ഗോഡ്ഫാദര്‍ ഇല്ലായിരുന്നു. സാധാരണ കുടുംബത്തിലെ അംഗമാണ്. തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സഹോദരി ട്വീറ്റ് ചെയ്തു. അതേസമയം, അന്വേഷണം സംബന്ധിച്ച് ബിഹാര്‍, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ തമ്മില്‍ വാക് പോര് തുടരുന്നതിനിടെയും പട്ന പൊലീസ് സംഘം അന്വേഷണവുമായി […]

National

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് തൂങ്ങി മരിച്ച നിലയിൽ

  • 14th June 2020
  • 0 Comments

മുംബൈ :ബോളിവുഡ് നടൻ,ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ‌ എന്നീ നിലകളിൽ പ്രശസ്തനായ സുശാന്ത് സിങ് രാജ്‌പുത് (34) തൂങ്ങി മരിച്ച നിലയിൽ. 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, […]

error: Protected Content !!