ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ സൂര്യകുമാര്‍ യാദവിന് ക്ഷണവുമായി സ്‌കോട്ട് സ്‌റ്റൈറിസ്

  • 29th October 2020
  • 0 Comments

ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ക്ഷണിച്ച് മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിനു ശേഷം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സ്‌റ്റൈറിസ് സൂര്യകുമാറിനെ ന്യൂസീലന്‍ഡ് ടീമിലേക്ക് ക്ഷണിച്ചത്. പാതി തമാശയായും പാതി കാര്യവുമായാണ് സ്‌റ്റൈറിസ് ട്വീറ്റ് ചെയ്തതെങ്കിലും ആരാധകര്‍ ഇത് ഏറ്റെടുത്തു കഴിഞ്ഞു. മത്സരത്തില്‍ 5 വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ കീഴ്‌പ്പെടുത്തിയത്. 165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. […]

error: Protected Content !!