നയൻതാരയും വിഘ്നേഷും നിയമം ലംഘിച്ചിട്ടില്ലെന്ന് റിപ്പോർട്ട്; വാടകഗർഭപാത്ര വിവാദത്തിന് കാരണം ആശുപത്രിയിൽ നിന്നുള്ള വീഴ്ച്ച
വാടകഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങളുണ്ടായതിൽ നയൻതാരയും വിഘ്നേഷ് ശിവനും നിയമലംഘനം നടത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘത്തിന്റെ റിപ്പോർട്ട്. താരങ്ങൾ ഇന്ത്യയിലെ വാടകഗർഭപാത്ര നിയമങ്ങൾ ലംഘിച്ചോ എന്നതിനെ കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച രണ്ടംഗ പീഡിയാട്രിക് ഡോക്ടർമാരുടെ സംഘമാണ് താരങ്ങൾക്ക് അനുകലൂമായി റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ നയൻതാരയുടേയും വിക്കിയുടേയും ഭാഗത്ത് തെറ്റില്ലെന്നും ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണ് വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെയാണ് വിശദമായ അന്വേഷണ റിപ്പോർട്ട് രണ്ടംഗ അന്വേഷണ സംഘം ആരോഗ്യവകുപ്പിന് സമർപ്പിച്ചത്. […]