മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കേരളമൊന്നാകെ എസ് ജി ക്കൊപ്പം എന്ന മുദ്രാവാക്യവുമായി ബി ജെ പി പ്രവർത്തകർ സ്റ്റേഷനകത്തേക്ക് തള്ളി കയറാൻ ശ്രമിച്ചത് പോലീസുംപ്രവർത്തകരും തമ്മിൽ ഉന്തും തള്ളിലും കലാശിച്ചു. സുരേഷ് ഗോപിയുടെ കൂടെ അദ്ദേഹത്തിന്റെ അഭിഭാഷകരും സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റു നേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, […]