”വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം”ബിജെപി വിട്ട് എങ്ങോട്ടുമില്ല,പ്രതികരിച്ച് സുരേഷ് ഗോപി
ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ സുരേഷ് ഗോപി. വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനാലാണ് സുരേഷ് ഗോപി പാര്‍ട്ടി വിടുന്നതെന്നായിരുന്നു അഭ്യൂഹം.ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം.ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന്. ബിജെപി വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ജെപി നദ്ദക്കും രാജ്‌നാഥ് സിങിനും ഉറച്ച പിന്തുണ നല്‍കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.ബി.ജെ.പിയുടേ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നും സുരേഷ് […]

