പെണ്‍മക്കള്‍ നഷ്ടമാകുമ്പോള്‍ ഉള്ള സങ്കടം അറിയുന്ന അച്ഛനാണ് ഞാന്‍; പനയംപാടം അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി സുരേഷ് ഗോപി
പനയംപാടം അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പെണ്‍മക്കള്‍ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന അച്ഛനാണ് താനെന്നാണ് താരം പറഞ്ഞത്. ‘പെണ്‍മക്കള്‍ നഷ്ടമാകുമ്പോള്‍ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛന്‍ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്‍മക്കളുടെ സ്വപ്നങ്ങള്‍ നിറഞ്ഞ ആ പുഞ്ചിരികളും സ്‌നേഹവും ചേര്‍ന്ന ഓര്‍മകള്‍ മാത്രമാണ് ഇപ്പോള്‍ […]