Kerala kerala

സുരേഷ് ഗോപിയുടെ ‘പുലിപ്പല്ല്’ മാലയില്‍ അന്വേഷണം; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട പരാതിയില്‍ പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിം ആണ് പട്ടിക്കാട് റെയിഞ്ച് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കുന്നത്. രാവിലെ പത്തരയ്ക്കാണ് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുലിപ്പല്ലുമാല ഉപയോഗിച്ച കേസില്‍ വേടന്‍ എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ ദാസ് മുരളിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയര്‍ന്നത്. തൃശ്ശൂരിലെ പൊതു ചടങ്ങില്‍ സുരേഷ് ഗോപി പുലിപ്പല്ലുളള മാല […]

Kerala kerala

ശ്രീചിത്രയിലെ ശസ്ത്രക്രിയ പ്രതിസന്ധി; ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി ശ്രീചിത്രയിലെത്തി. വിശദമായി അന്വേഷിച്ച് കേന്ദ്രത്തെ അറിയിക്കും. ശ്രീചിത്ര പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര യോഗം ചേര്‍ന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി , ശ്രീചിത്ര ഡയറക്ടര്‍ സഞ്ജയ് ബിഹാരി, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കുന്നു. ശസ്ത്രക്രിയ ഉപകരണങ്ങളെത്തിക്കാനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ നടക്കും.ചെറിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. അതിനെല്ലാം സാങ്കേതിക പരിഹാരം ഉണ്ടാകും.രണ്ട് ദിവസത്തിനകം […]

kerala Kerala

എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളെ പുറത്താക്കാന്‍ ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ക്ക് സുരേഷ് ഗോപി നിര്‍ദേശം നല്‍കി. പ്രതികരണം തേടിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിമാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിലേക്ക് എത്തിയത് കേന്ദ്രമന്ത്രി ചോദ്യം ചെയ്‌തെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ പറഞ്ഞു. മന്ത്രിയുടെ ഗണ്‍മാനാണ് മാധ്യമപ്രവര്‍ത്തകരോട് പുറത്ത് പോകണമെന്ന് പറഞ്ഞത്. ഗണ്‍മാന്‍ നിര്‍ദേശിച്ചത് മാധ്യമ പ്രവര്‍ത്തകരോട് പറയുക മാത്രമാണ് ചെയ്തത്. സെക്രട്ടേറിയറ്റില്‍ പരാതിപ്പെടുമെന്ന് മന്ത്രി അറിയിച്ചുവെന്നും ജീവനക്കാരന്‍ വ്യക്തമാക്കി. സംഭവത്തില്‍ കെയുഡബ്‌ള്യൂജെ […]

Kerala

സ്വർണ്ണക്കടത്ത് കേസിൽ യുഎഇ അധികൃതർ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും

  • 18th September 2020
  • 0 Comments

സ്വർണ്ണക്കടത്ത് കേസില്‍ യുഎഇ അധികൃതർ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും. യു.എ.ഇയിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴിയെടുക്കുന്നത് . അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ കോൺസുലേറ്റ് ഓഫീസിൽ കഴിഞ്ഞയാഴ്ച പരിശോധന നടന്നിരുന്നു. മണക്കാടുള്ള കോൺസുലേറ്റ് ഓഫീസിലെ ജീവനക്കാരിൽ നിന്നടക്കം വിവരം ശേഖരിച്ചു.

Kerala News

സ്വപ്നയെ ആശുപത്രിലെത്തിയ ദിവസം അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തി സന്ദർശന ഉദ്ദേശം എന്തായിരുന്നുവെന്ന് എൻഐഎ

  • 15th September 2020
  • 0 Comments

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ ആശുപത്രിയിലെത്തിയ ദിവസം അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നതായി കണ്ടെത്തൽ. സന്ദർശന ഉദ്ദേശം എന്തായിരുന്നു എന്ന് എൻഐഎ ആരാഞ്ഞു. മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നഴ്‌സുമാരുടെ ഫോൺ വിവരങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിൽ അവിടെ സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ എൻഐഎ പരിശോധിക്കുകയാണ്. വിദഗ്ധ ചികിത്സ സ്വപ്ന സുരേഷിന്റെ മൊഴികൾ ചോർത്തുന്നതിന് വേണ്ടിയാണെന്നും മെഡിക്കൽ കോളജിൽ സ്വപ്‌നയ്ക്ക് സഹായമൊരുക്കിയത് മന്ത്രി […]

News

ശശി തരൂരിനെതിരായ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്

ശശി തരൂരിനെതിരായ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എം പിയും കോൺഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശശി തരൂർ കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിനെന്നും തരൂർ എടുത്തു ചാട്ടം കാണിക്കുകയാണെന്നും കൊടിക്കുന്നേൽ അഭിപ്രായപെട്ടിരുന്നു. തന്റെ വാക്കുകള്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേല്‍പ്പിക്കാനോ, അദ്ദേഹത്തിന്റെ കഴിവുകളെ കുറച്ചു കാട്ടാനോ ആയിരുന്നില്ലെന്നും അതില്‍ അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ പാര്‍ട്ടി താല്പര്യം മുന്‍ നിര്‍ത്തി അദ്ദേഹം നിലകൊണ്ട […]

error: Protected Content !!