‘ഒരു എം.എല്‍.എ പോലുമില്ലാത്ത പാര്‍ട്ടി 60,000 കള്ളവോട്ട് ചേര്‍ക്കുമ്പോള്‍ നേതാക്കള്‍ എന്തുചെയ്യുകയായിരുന്നു? കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്’; ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കു; കെ. സുരേന്ദ്രന്‍
തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന ആരോപണത്തില്‍ ഭരണ, പ്രതിപക്ഷ കക്ഷികളെ കുറ്റപ്പെടുത്തി ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. മണ്ഡലത്തില്‍ 60,000ത്തിലേറെ കള്ളവോട്ട് ചേര്‍ത്തെന്ന് കേരളത്തിലെ ഒരു മന്ത്രി പറയുകയാണ്. ഒരു എം.എല്‍.എ പോലുമില്ലാത്ത പാര്‍ട്ടി 60,000 വോട്ട് അനധികൃതമായി ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു അവരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ തൂങ്ങിചാകുന്നതാണ് നല്ലത്. ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ”സുരേഷ് ഗോപി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയുടെ […]







