Kerala

കീടനാശിനിയുള്ള ഏലയ്ക്കയിട്ട് അരവണ; ഗുണനിലവാര പരിശോധന നടത്താൻ സുപ്രീം കോടതി

ന്യൂഡൽഹി: ഏലയ്ക്കയിലെ കീടനാശിനിയുടെ അളവ് കൂടുതലാണെന്നു ചൂണ്ടിക്കാട്ടി വിതരണം തടഞ്ഞ അരവണയുടെ സാംപിളിൽ ഗുണനിലവാര പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചു. 6.65 ലക്ഷം ടൺ അരവണയുടെ വിതരണമാണ് നേരത്തെ തടഞ്ഞിരുന്നത്. ഇതിന്റെ സാംപിൾ വീണ്ടും ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആവശ്യം നേരത്തെ കേരള ഹൈക്കോടതി നിരാകരിച്ചിരുന്നു. ഹൈക്കോടതി ഈ ഉത്തരവു സ്റ്റേ ചെയ്തു കൊണ്ടാണ് സുപ്രീം കോടതി ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചത്. […]

National News

കേരളം സ്റ്റോറി; മറ്റ് സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമ ബംഗാളിൽ എന്താണ് പ്രശ്നമെന്ന് സുപ്രീം കോടതി

രാജ്യത്തിൻറെ മറ്റിടങ്ങളിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമ ബംഗാളിൽ എന്താണ് പ്രശ്നമെന്ന് സുപ്രീം കോടതി. മറ്റിടങ്ങളിൽ നിന്ന് ബംഗാൾ വ്യത്യസ്തമല്ലെന്ന് സിനിമനിരോധനത്തിനെതിരായ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സിനിമ പ്രദർശിപ്പിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് പശ്ചിമബംഗാൾ സർക്കാർ കോടതിയിൽ പറഞ്ഞു. സർക്കാർ തീരുമാനത്തിനെതിരെ അടിയന്തരസ്റ്റേ വേണമെന്ന് സിനിമാ നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനത്തിന്റെ വിശദീകരണം തേടാതെ സ്റ്റേ നൽകാനാകില്ലെന്ന് കോടതി നിലപാട് എടുത്തു. തുടർന്ന് സുപ്രീ കോടതി പശ്ചിമബംഗാൾ സർക്കാരിന് […]

International News

ഇമ്രാൻ ഖാനെ തടവുകാരനായി പരിഗണിക്കരുതെന്ന് സുപ്രീം കോടതി ; പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാക് സുപ്രീംകോടതിയുടെ നിർദേശ പ്രകാരം പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെ പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.. തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാന മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇസ്ലാമാബാദ് പോലീസ് മേധാവിയോട് കോടതി നിർദേശിച്ചിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനും ഇമ്രാൻ ഖാന് നിർദേശം നൽകിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അഴിമതി കേസിൽ കോടതി നിർദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാൻ ഖാനെ നാഷണൽ […]

National News

എ രാജക്ക് താത്കാലികാശ്വാസം; അയോഗ്യത വിധി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി

  • 28th April 2023
  • 0 Comments

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ ദേവികുളം മുൻ എംഎൽഎ എ രാജക്ക് താത്കാലികാശ്വാസം.അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. രാജ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി. ഇതോടെ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാനോ അലവൻസും പ്രതിഫലവും വാങ്ങാനോ അവകാശമുണ്ടായിരിക്കില്ല.ജൂലൈയിൽ കേസ് പരിഗണിക്കുന്നത് വരെയാണ് സുപ്രീം കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിന്‍റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. അതേസമയം, സ്റ്റേ ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കും […]

National News

ബഫർ സോൺ; മുൻ ഉത്തരവിൽ ഭേദഗതി കൊണ്ട് വന്ന് സുപ്രീം കോടതി

  • 26th April 2023
  • 0 Comments

ബഫർ സോൺ വിധിയിൽ സുപ്രീം കോടതിയുടെ ഇളവ്. സമ്പൂർണ നിയന്ത്രണങ്ങൾ നീക്കി മുൻ ഉത്തരവിൽ സുപ്രീം കോടതി ഭേദഗതി കൊണ്ട് വന്നു. ബി ആര്‍ ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീംകോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഇളവ് വരുത്തുന്നുവെന്ന് കോടതി അറിയിച്ചത്. ജൂണില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തം […]

Kerala News

ദേവികുളം തെരെഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി; എ രാജയുടെ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത് മാറ്റി

  • 21st April 2023
  • 0 Comments

ദേവികുളം തെരെഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനഃപരിശോദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ രാജ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് പരിഗണിച്ചഹർജി അടുത്ത വെള്ളിയാഴ്ച വിശദമായി കേള്‍ക്കാമെന്ന് സുപ്രീംകോടതി അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. സംവരണ സീറ്റായ ദേവികുളം നിയോജക മണ്ഡലത്തില്‍ വിജയിച്ച അഡ്വക്കേറ്റ് എ രാജ സംഭരണത്തിന് അര്‍ഹനല്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് […]

National News

മാവോ വാദി ബന്ധം; യുഎപിഎ ചുമത്തപ്പെട്ട ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കി സുപ്രീം കോടതി

  • 19th April 2023
  • 0 Comments

മാവോവാദി ബന്ധത്തിന്റെ പേരിൽ യു എ പി എ ചുമത്തപ്പെട്ട് അറസ്റ്റിലായ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതി ഹൈക്കോടതിയിലേക്ക് കേസ് മടക്കി അയച്ചു കൂടാതെ നാല് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നും നിർദേശം നൽകി. പുതിയ ബെഞ്ച് കേസ് പരിഗണിക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. 2017ലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍ കോടതി […]

National News

ജാമ്യ വ്യവസ്ഥയിൽ ഇളവ്; പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസർ മഅ്ദനിക്ക് ജൂലെെ 10 വരെ കേരളത്തിൽ താങ്ങാൻ അനുമതി നൽകി സുപ്രീം കോടതി

  • 17th April 2023
  • 0 Comments

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. കേരളത്തിൽ കഴിയുന്ന പിതാവിനെ കാണാനും ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനുമാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്. ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുകയായിരുന്ന മഅ്ദനി രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യാവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചത് പിതാവിന്റെ ആരോഗ്യ നില മോശമാണെന്നും തനിക്ക് പിതാവിനെ കാണാൻ അവസരം നൽകണമെന്നും മഅ്ദനി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ […]

Kerala News

മീഡിയവണിന് വിലക്കില്ല; നടപടി റദ്ദാക്കി സുപ്രീം കോടതി

  • 5th April 2023
  • 0 Comments

മീഡിയ വണിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി. വിളക്കിന്റെ കാരണം സീൽഡ് കവറിൽ മാത്രം വിശദീകരിച്ചത് നീതീകരിക്കാനാവില്ലെന്നും ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്നും ബെഞ്ച് ചൂണ്ടികാട്ടി കൂടാതെ, നാലാഴ്ച്ചയ്ക്കകം ചാനലിന്റെ ലൈസൻസ് പുതുക്കി നൽകണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്. ‘ദേശീയ സുരക്ഷാ’ വാദം പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്നതിനായി ഉന്നയിക്കപ്പെടുന്നത് നിയമവാഴ്ച്ചയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കോടതിപറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കേണ്ടതാണ് ദേശീയ സുരക്ഷ വാദം, വസ്തുതകളുടെ അഭാവത്തിൽ […]

Kerala News

കാപികോ റിസോർട്ട്; ഡോ. വി. ജോയിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി

  • 27th March 2023
  • 0 Comments

കാപികോ റിസോർട്ട് പൊളിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് ആശ്വാസമായി സുപ്രീം കോടതി നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. ജോയിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ തൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. ( സത്യവാങ്മൂലത്തിലൂടെ റിസോർട്ടിന്റെ പ്രധാന കെട്ടിടം പൊളിക്കാൻ തുടങ്ങിയതായി സർക്കാർ കോടതിയെ അറിയിച്ചു. നേരത്തെ, റിസോർട്ടിലെ 54 കോട്ടേജുകളും പൂർണ്ണമായി പൊളിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ,റിസോർട്ടിന്റെ […]

error: Protected Content !!