Kerala News

രാഹുൽ ഗാന്ധി വീണ്ടും യോഗ്യൻ; അപകീർത്തി കേസിൽ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

  • 4th August 2023
  • 0 Comments

2019ലെ മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസമായി സുപ്രീംക്കോടതി വിധി. രാഹുൽ കുറ്റക്കാരനാണെന്ന സൂറത്ത് കോടതിയുടെ വിധി സുപ്രീംക്കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നൽകണമെങ്കിൽ അസാധരണ സാഹചര്യം വേണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എംപി സ്ഥാനം തിരികെ കിട്ടും.ഇ രുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. മനു […]

National News

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ്; പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസ്അയച്ച് സുപ്രീം കോടതി

  • 21st July 2023
  • 0 Comments

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിൽ വിധി സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ തീരുമാനം വൈകും. ഇന്ന് കേസ് പരിഗണിച്ച സുപ്രീംകോടതി പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസ് അയച്ചു. പത്തു ദിവസത്തിനകം മറുപടി നൽകണം. ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കും. അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒരു പാര്‍ലമെന്റ് സെഷന്‍ രാഹുല്‍ ഗാന്ധിക്ക് നഷ്ടമായി. ഇന്നലെ മുതല്‍ ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും രാഹുലിന് നഷ്ടമാകുന്ന സ്ഥിതിയാണ്. അതിനാല്‍ ശിക്ഷാ വിധിക്ക് അടിയന്തര സ്റ്റേ അനുവദിക്കണമെന്ന് രാഹുലിന്റെ […]

National News

സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതി ഇടപെടും; മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി

  • 20th July 2023
  • 0 Comments

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ശേഷം ബലാത്സംഗം ചെയ്ത സംഭവത്തിൽ ഇടപെട്ട് സുപ്രീം കോടതി. സംഭവത്തെ അപലപിച്ച സുപ്രിംകോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും നടപടി എടുക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സുപ്രിംകോടതിക്ക് നടപടി എടുക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനല്‍കി. കേസ് ഈ മാസം 28ന് പരിഗണിക്കും. മണിപ്പൂരില്‍ നിന്ന് പുറത്തുവന്ന വിഡിയോ ഞെട്ടിക്കുന്നതാണ്. അഗാധമായ ദുഃഖം […]

Kerala News

എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു;സെപ്റ്റംബർ പന്ത്രണ്ടിന് പരിഗണിക്കും

  • 18th July 2023
  • 0 Comments

എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ഇനി സെപ്തംബർ 12 ന് പരിഗണിക്കും. സോളിസിസ്റ്റർ ജനറൽ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് ഹർജി അടുത്ത ചൊവാഴ്ച്ച പരിഗണിക്കാനായി മാറ്റണമെന്ന് സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ചൊവ്വാഴ്ച്ച കേസ് പരിഗണിച്ചാൽ ഹാജരാകുന്നതിൽ അസൌകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ഹർജികൾ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റണമെന്ന് സാൽവെ ആവശ്യം ഉന്നയിച്ചു. തുടർന്നാണ് […]

Kerala News

തിരൂരിൽ വന്ദേ ഭാരതിന് സ്റ്റോപ്പില്ല; ഹർജി തള്ളി സുപ്രീം കോടതി

  • 17th July 2023
  • 0 Comments

കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒരു ഹർജി പരിഗണിച്ചാൽ സമാന ഹർജികൾ വിവിധയിടങ്ങളിൽനിന്ന് എത്തുമെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. സ്റ്റോപ്പ് അനുവദിക്കുക എന്നത് നയപരമായ കാര്യമാണെന്നും ഇതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ ഹർജി പരിഗണിച്ചാൽ രാജ്യത്തെ വിവിധയിടങ്ങളിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട് സമാനമായ വേറെയും ഹർജികൾ വരും. ട്രെയിൻ ഇപ്പോൾ […]

Kerala News

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍

  • 17th July 2023
  • 0 Comments

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ അപ്പീല്‍ നല്‍കിയത്.നരഹത്യാക്കുറ്റം ചുമത്താനുള്ള വസ്തുതയില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ അപ്പീലിൽ പറയുന്നു. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നു, ഇന്ത്യന്‍ ശിക്ഷാനിയമം 304 വകുപ്പ് അുസരിച്ച് നരഹത്യാക്കുറ്റം ചുമത്താന്‍ മതിയായ കാരണങ്ങളില്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ആണ് കേസ് എടുക്കാന്‍ കാരണമെന്നും […]

National News

മഅ്ദനിയുടെ ജാമ്യ വ്യസ്ഥയിൽ ഇളവ്; കേരളത്തിലേക്ക് വരാൻ അനുമതി

  • 17th July 2023
  • 0 Comments

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. സ്ഥിരമായി കേരളത്തില്‍ നില്‍ക്കാനാണ് അനുമതി. 15 ദിവസത്തില്‍ ഒരിക്കല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.കേരളത്തിലേക്ക് പോകാൻ നേരത്തെ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും പിതാവിനെ കാണാൻ കഴിയാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാൻ വീണ്ടും അനുമതി നൽകണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം കോടതി മഅദനിയുടെ […]

Kerala News

ആക്രമകാരികളായ തെരുവ് നായകളുടെ ദയാവധം ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്; ഹർജി പരിഗണിക്കുന്നത് ജൂലായ് പന്ത്രണ്ടിലേക്ക് മാറ്റി സുപ്രീംകോടതി

  • 21st June 2023
  • 0 Comments

തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി. ആക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തിൽ സുപ്രീംകോടതി പരാമർശം നടത്തിയത്. ഹർജി വീണ്ടും പരിഗണിക്കുന്നത് ജൂലായ് പന്ത്രണ്ടിലേക്ക് മാറ്റുകയും കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. നോട്ടീസിൽ ജൂലായ് ഏഴിനകം മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയ്ക്കായി അഭിഭാഷകൻ കെ.ആർ സുഭാഷ് […]

National News

പുതിയ പാർലിമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യണം; ഹർജി തള്ളി സുപ്രീം കോടതി

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി.ഇന്ന് ഹർജി പരിഗണനക്ക് എടുത്തപ്പോൾ തന്നെ ഇടപെടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഹർജിക്കാരനോട് വാദിക്കാൻ കോടതി ആവശ്യപ്പെട്ടു. ഭരണഘടനയുടെ അനുഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമെന്ന് വാദം തുടങ്ങിയ ഘട്ടത്തിൽ തന്നെ കോടതി ചോദിച്ചു. പിന്നാലെ ഹർജി പിൻവലിച്ചോളാമെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഇതോടെയാണ് ഹർജി തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന […]

National News

വിദ്വേഷപ്രചാരണവും വളച്ചൊടിച്ച വസ്തുതകളും; കേരള സ്റ്റോറി നിരോധിക്കാനുള്ള കാരണം സുപ്രീം കോടതിയെ അറിയിച്ച് പശ്ചിമ ബംഗാൾ സർക്കാർ

വിദ്വേഷ പ്രചാരണവും വളച്ചൊടിച്ച വസ്തുതകളുമാണ് കേരള സ്റ്റോറി സിനിമയിലുള്ളതെന്ന് പശിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ. സാമുദായിക സ്പർധ ഉണ്ടാക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളതെന്നും സിനിമ സംസ്ഥാനത്ത് നിരോധിച്ചതിനെ ന്യായീകരിച്ചുകൊണ്ട് സർക്കാർ വ്യക്തമാക്കി ചിത്രം പ്രദർശിപ്പിച്ചാൽ തീവ്രവാദസംഘങ്ങൾ തമ്മിൽ കലഹമുണ്ടാവാൻ സാധ്യതയുണ്ടെന്ന് ബംഗാൾ സർക്കാർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നിലേറെ സീനുകൾ ചിത്രത്തിലുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, ‘ദി കേരള സ്റ്റോറി’ കാണാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ബംഗാളിലെ മുസ്‌ലിം വിമെൻസ് റെസിസ്റ്റൻസ് കമ്മിറ്റി എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചു. […]

error: Protected Content !!