Kerala News

നിഷാം സ്ഥിരം കുറ്റവാളി; സുപ്രീം കോടതിയിൽ അധിക രേഖകൾ സമർപ്പിച്ച് സർക്കാർ

  • 15th September 2023
  • 0 Comments

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ അധിക രേഖകൾ സുപ്രീം കോടതിയിൽ സമർപ്പിച്ച് സർക്കാർ. രേഖകളിൽ നിന്ന് നിഷാം സ്ഥിരം കുറ്റവാളിയാണെന്നും മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും വ്യക്തമാകുന്നുണ്ട്. നിഷാമിനെതിരായ പതിനേഴ് കേസുകളുടെ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് കോടതിയില്‍ അധിക രേഖകള്‍ സമർപ്പിച്ചത്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ ലിസ്റ്റിൽ മുഹമ്മദ് നിഷാമിനെ ഉൾപ്പെടുത്തിയതിന്റെ വിവരങ്ങളും ഇപ്പോള്‍ സമര്‍പ്പിച്ച അധിക രേഖകളിലുണ്ട്. നിഷാമിന് […]

National News

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവർക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം; അമികസ് ക്യൂറി റിപ്പോര്‍ട്ട്

  • 14th September 2023
  • 0 Comments

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പൊതുപ്രവർത്തകർക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രിംകോടതിയില്‍ അഭിപ്രായമറിയിച്ചത്. ശിക്ഷിക്കപ്പെട്ടവര്‍ ആറ് വര്‍ഷത്തെ വിലക്കിന് ശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനിര്‍മ്മാണ സംഭാംഗത്വം പരമ പവിത്രമാണ്. കുറ്റം ചെയ്തവര്‍ ആറ് വര്‍ഷത്തെ അയോഗ്യതയ്ക്ക് ശേഷം തല്‍സ്ഥാനം വഹിക്കുന്നത് ധാര്‍മ്മികതയല്ല. അതിനാല്‍ സ്ഥിരം അയോഗ്യത പ്രഖ്യാപിക്കണമെന്നാണ് അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപി നേതാവ് അശ്വനി കുമാർ […]

Kerala News

ആര്‍എസ്‌എസ്‌ പ്രവർത്തകൻ ഷാരോൺ കൊലക്കേസ്; സിപിഎം പ്രവർത്തകൻ വിഷ്ണുവിന്‍റെ ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

  • 11th September 2023
  • 0 Comments

തൃശൂർ മുല്ലശേരിയിൽ ആർ എസ് എസ് പ്രവർത്തകൻ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകൻ വിഷ്ണുവിന്‍റെ ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. കേസിൽ ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് എ അമാനുള്ള എന്നിവർ അടങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി. കേസിൽ കീഴ് കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഏഴു വർഷമായിട്ടാണ് കേരള ഹൈക്കോടതി കുറച്ചത്. കൊലപാതകക്കുറ്റം നരഹത്യയായി കുറച്ചാണ് ഹൈക്കോടതി നടപടി. ഇത് ചോദ്യം ചെയ്ത് കൊല്ലപ്പെട്ട ഷാരോണിന്‍റെ മാതാവ് ഉഷാ മോഹനൻ ആണ് […]

National News

സുപ്രീം കോടതിയുടെ പേരിലും വ്യാജൻ;വ്യാജ വെബ്‌സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി

  • 31st August 2023
  • 0 Comments

സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്.വ്യാജ വെബ്‌സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി രജിസ്‌ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളുകളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും നോട്ടീസിൽ പറയുന്നു.ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെ തോന്നുന്ന വ്യാജ വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ ആധാർ കാർഡ് വിവരം, പാൻ കാർഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങളെല്ലാമാണ് ശേഖരിക്കുന്നത്. ഇവ പിന്നീടു തട്ടിപ്പിന് ഉപയോഗിക്കുന്നതായാണ് സുപ്രീം കോടതി റജിസ്ട്രി മുന്നറിയിപ്പ് നൽകിയത്. നൽകുന്ന വിവരങ്ങള്‍ ചോർത്താൻ ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്.http://cbins/scigv.com, https://cbins.scigv.com/offence […]

Local

ട്രാൻസ്‌ജെൻഡേഴ്‌സിന് സംവരണം അനുവദിക്കണമെന്ന് ഹർജി; സർക്കാരുകൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

  • 26th August 2023
  • 0 Comments

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള ട്രാന്‍സ്ജെന്‍ഡേഴ്‌സിന് സംസ്ഥാനത്ത് ജോലികളില്‍ സംവരണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പ്രതികരണം തേടി കേന്ദ്ര സര്‍ക്കാരിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ആർട്ടിക്കിൾ 14, 19, 21 പ്രകാരം സർക്കാർ ജോലികളിൽ ട്രാൻസ്‌ജെൻഡറുകൾക്ക് സംസ്ഥാനത്തിന് കീഴിൽ സംവരണത്തിന് അർഹതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. മലയാളിയായ ട്രാൻസ്ജെൻഡർ സുബി കെ സി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ട്രാൻസ്‌ജെൻഡർ സമൂഹം സാമൂഹികമായും സാമ്പത്തികമായും […]

National News

അതിജീവിതയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി പരിഗണിക്കാൻ വൈകി;ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമർശനം

  • 19th August 2023
  • 0 Comments

അതിജീവിതയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി പരിഗണിക്കാൻ വൈകിയതിന് ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.ഇത്തരം അടിയന്തരപ്രാധാന്യമുള്ള കേസിൽ നിരുത്സുകമായ സമീപനം ഹൈക്കോടതി സ്വീകരിക്കരുതായിരുന്നുവെന്ന് ജസ്റ്റിസ് ബി. വി. നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതിയുടെ സമീപനം കാരണം വിലയേറിയ സമയം പാഴായെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചിട്ടും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ 12 ദിവസം വൈകിയെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനം.ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിക്കാൻ അവധി ദിവസമായിട്ടും ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, […]

Local

അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം: മാപ്പ് പറഞ്ഞാല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

  • 19th August 2023
  • 0 Comments

സാമൂഹിക മാധ്യമങ്ങളിൽ അസഭ്യവും, സംസ്കാരശൂന്യവുമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരായ കേസുകൾ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം എന്നും ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.സമൂഹ മാധ്യമ പോസ്റ്റുകൾ ഇടുമ്പോൾ വളരെ അധികം ജാഗ്രത പാലിക്കണമെന്നും കോടതി നിരീക്ഷിച്ചു വനിതാ മാധ്യമ പ്രവർത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ്നാട് എംഎല്‍എയുമായ എസ് വി ശേഖറിനെതിരായ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് ആണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

National News

ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ല;നിയന്ത്രിക്കാൻ മാർഗനിർദേശം കൊണ്ടുവരുമെന്ന് സുപ്രിംകോടതി

  • 14th August 2023
  • 0 Comments

ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന് സുപ്രീം കോടതി നീരീക്ഷണം.ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷന്റെ മാർഗനിർദേശം ലംഘിച്ചാൽ ഒരു ലക്ഷം രൂപ പിഴ മാത്രം പോരെന്നും കോടതി പറഞ്ഞു.എൻബിഎ ചട്ടങ്ങൾക്ക് എതിരായ ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്. നിലവിൽ എൻബിഎ ചട്ടം പാലിക്കാത്ത ചാനലുകൾക്ക് ഒരു ലക്ഷമാണ് പിഴ വിധിക്കുന്നത്. ഈ തുക കുറവാണ് ഇതിലടക്കം മാറ്റം വേണമെന്നും കോടതി പറഞ്ഞു. പിഴ തുക സംബന്ധിച്ച് പുതിയ ശുപാർശകൾളും കോടതി ആരാഞ്ഞു. […]

National News

ഉത്തർപ്രദേശിലെ യോ​ഗി സർക്കാരിന്റെ കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം

  • 12th August 2023
  • 0 Comments

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം. 22017 മുതലുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം,ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശിയ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയ മാർ​ഗരേഖയ്ക്ക് സമാനമായ പൊതു മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഉത്തർപ്രദേശിൽ കഴിഞ്ഞ ആറു വർഷത്തിനിടെ […]

Local

വാർത്താ ചാനലുകൾ നിയന്ത്രിക്കണമെന്ന് ഹർജി; ഇഷ്ടമല്ലെങ്കിൽ കാണരുതെന്ന് സുപ്രീംകോടതി

  • 9th August 2023
  • 0 Comments

ന്യൂഡൽഹി: ടെലിവിഷൻ വാർത്താ ചാനലുകൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.വാർത്താ ചാനലുകൾ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാർക്ക് ഉണ്ടെന്ന് ജസ്റ്റിസ് അഭയ് ഓക്കയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. എല്ലാ വിഷയങ്ങളും സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന പ്രവണതയിൽ അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കാത്തതെന്നും കോടതി ആരാഞ്ഞു.”നിങ്ങൾക്ക് ഈ ചാനലുകൾ ഇഷ്ടമല്ലെങ്കിൽ, അവ കാണരുത്. ടിവിയുടെ ബട്ടൺ അമർത്താതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’, കോടതി വ്യക്തമാക്കി. മാധ്യമ ബിസിനസുകൾക്കെതിരായ പരാതികൾ വേഗത്തിൽ […]

error: Protected Content !!