16–18 വയസ്സുകാരുടെ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റമല്ലാതാക്കൽ;കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടി സുപ്രീം കോടതി
പതിനാറ്, പതിനെട്ട് വയസ്സിന് ഇടയിൽ പ്രായമുള്ള കുട്ടികൾ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലാതാക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടി സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, വനിതാ കമ്മിഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്കാണ് നോട്ടിസ് അയച്ചത്.2012- ലെ പോക്‌സോ നിയമ പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ 18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ നൽകുന്ന സമ്മതത്തിന് […]
