National

മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ കമീഷന്‍ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

  • 21st October 2024
  • 0 Comments

ന്യൂഡല്‍ഹി: മദ്‌റസകള്‍ അടച്ചുപൂട്ടണമെന്നും മദ്‌റസ ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമീഷന്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ നിര്‍ദേശവുമായി ദേശീയ ബാലാവകാശ കമീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ തുടര്‍നടപടിയെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഈ കത്തിനെ തുടര്‍ന്ന് യു.പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര […]

National Trending

പതഞ്ജലിയുടെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി

  • 10th April 2024
  • 0 Comments

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്ന കേസില്‍ ബോബ രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണന്റെയും മാപ്പപേക്ഷ തള്ളി സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചരിപ്പിച്ചുവെന്ന കേസിലാണ് ഇരുവരും കോടതി മുമ്പാകെ നിരുപാധികം മാപ്പ് പറഞ്ഞത്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സുദ്ധീന്‍ അമാനുള്ള എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് രൂക്ഷമായ വിമര്‍ശനമാണ് പതഞ്ജലിക്കെതിരെ നടത്തിയത്. പതഞ്ജലി ഗ്രൂപ്പ് മനപ്പൂര്‍വം തുടര്‍ച്ചയായി നിയമലംഘനം നടത്തുകയാണെന്ന് കോടതി വിമര്‍ശിച്ചു. മാപ്പപേക്ഷിച്ച് കൊണ്ടുള്ള സത്യവാങ്മൂലത്തില്‍ മനപ്പൂര്‍വം നിയമലംഘനം നടത്തുകയാണ് ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. […]

National

എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം; ഇലക്ട്രല്‍ ബോണ്ട് കേസില്‍ എസ്ബിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി

  • 18th March 2024
  • 0 Comments

ഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ എസ്ബിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി. എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് സുപ്രീംകോടതി. എന്തുകൊണ്ടാണ് എസ്ബിഐ എല്ലാ വിവരങ്ങളും പുറത്തുവിടാത്തതെന്നും കോടതി ചോദിച്ചു. വിധി അനുസരിക്കാനുള്ള ബാധ്യത എസ്ബിഐ ചെയര്‍മാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. തിരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനാവില്ല. എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കണം. കോടതി ഓരോന്നായി പറയൂ, വെളിപ്പെടുത്താം എന്ന നിലപാട് ശരിയല്ല. എല്ലാ വിവരങ്ങളും എന്നാല്‍ കൈയ്യിലുള്ള എല്ലാ വിവരങ്ങളും എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും കോടതി പറഞ്ഞു. വിവരങ്ങള്‍ മറച്ചുവെച്ചില്ലെന്ന് […]

error: Protected Content !!