National

തെരഞ്ഞെടുപ്പ് ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

  • 15th March 2024
  • 0 Comments

തെരഞ്ഞെടുപ്പ് ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടു. അതേസമയം കോടതിയില്‍ എസ്ബിഐയുടെ അഭിഭാഷകന്‍ ഹാജരായില്ല. എസ്ബിഐക്ക് വേണ്ടിയല്ല ഹാജരായതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. സീല്‍ ചെയ്ത കവറില്‍ ഉള്ള വിവരമടക്കം എല്ലാ വിവരങ്ങളും കൈമാറാന്‍ നിര്‍ദേശിച്ചു. തിങ്കളാഴ്ച മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാം വിവരങ്ങളും പരസ്യമാക്കണം. പട്ടിക മാത്രമല്ല ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതിയുടെ നിര്‍ദേശപ്രകാരം ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. […]

National

പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യം

  • 12th March 2024
  • 0 Comments

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നാണാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. പൗരത്വഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലീലീഗ് നല്‍കിയ ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ട്. ഇതിന് പുറമെയാണ് ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജി നല്‍കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതുവരെ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാണ് പുതിയ ഹര്‍ജിയിലെ ആവശ്യം. ഇന്നലെ വൈകീട്ടോടെയാണ് […]

National News

ഹേമന്ദ് സോറന് തിരിച്ചടി;ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

  • 2nd February 2024
  • 0 Comments

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഇഡി അറസ്റ്റ് നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. സോറനോട് റാഞ്ചി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിര്‍ദേശം നൽകി.ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ഹൈക്കോടതിയും ഭരണഘടന കോടതിയാണെന്ന് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു.ഒരു ഹര്‍ജിയില്‍ ഇടപെട്ടാല്‍ എല്ലാ ഹര്‍ജികളിലും ഇടപടേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ അറസ്റ്റ് നടപടിക്രമങ്ങൾ ചോദ്യം ചെയ്തായിരുന്നു ഹർജി. […]

Kerala News

ദൃശ്യങ്ങൾ ചോർന്ന സംഭവം; അന്വേഷണം പൂർത്തിയായി, റിപ്പോർട്ടിൽ നടപടിയില്ല’; അതിജീവിത സുപ്രിംകോടതിയിലേക്ക്

  • 25th January 2024
  • 0 Comments

നടിയെ ആക്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയായി. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണമാണ് പൂർണമായത്. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്നാരോപിച്ച് അതിജീവിത മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ലഭ്യമാക്കുന്നില്ലെന്നും അതിജീവിത ആരോപിക്കുന്നു.നടിയെ ആക്രമിച്ചത് പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയതാണ് ഹൈക്കോടതി അന്വേഷണം നടത്തി നടപടിയെടുക്കാൻ ഉത്തരവിട്ടത്.എന്നാൽ അന്വേഷണം പൂർത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ടിൽ കോടതി ഇതുവരെ കേസ് […]

National News

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് ഹർജി; സുപ്രീംക്കോടതി തള്ളി; ഒരു ലക്ഷം രൂപ പിഴ

  • 19th January 2024
  • 0 Comments

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചത് ചോദ്യം ചെയ്ത ഹർജി തള്ളി സുപ്രീം കോടതി. ഇത്തരം ഹർജികൾ കോടതിയുടെ സമയം പാഴാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഹർജിക്കാരനായ അഭിഭാഷകൻ അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ ചുമത്തിയത്. ക്രിമിനൽ കേസിൽ കുറ്റവിമുക്തനായതിന് ശേഷമേ ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നായിരുന്നു റിട്ട് ഹർജിയിലെ വാദം. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഇത്തരം […]

National

മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്; എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചോദ്യം ചെയ്ത് ഹര്‍ജി

  • 11th December 2023
  • 0 Comments

ചോദ്യങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന കാര്യമാണ് ഹര്‍ജിയില്‍ മഹുവ ചൂണ്ടിക്കാട്ടിയത്. ഒപ്പം തന്റെ വാദം കേള്‍ക്കാതെയാണ് പാര്‍ലമെന്റ് നടപടി സ്വീകരിച്ചതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും മഹുവ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ ഹീരാ നന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ പണം വാങ്ങിയെന്നാണ് ആരോപണം.

Kerala News

സിറോ മലബാര്‍ ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

  • 24th November 2023
  • 0 Comments

സിറോ മലബാര്‍ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചത് ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥകളില്‍ ഇളവ് നല്‍കിയാണെന്ന് ആരോപിക്കുന്ന ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.ഭൂമി ഇടപാട് കേസിലെ പരാതിക്കാരനായ ജോഷി വർഗീസ് നൽകിയ ഹർജി ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് ആണ് പരിഗണിക്കുന്നത്.ക്രിമിനല്‍ നടപടി ചട്ടത്തിലെ 437-ാം വകുപ്പ് പ്രകാരം ഉള്ള പല വ്യവസ്ഥകളും ഒഴിവാക്കിയാണ് ജാമ്യം അനുവദിച്ചതെന്ന് ആരോപിച്ചാണ് ഹര്‍ജി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 437 […]

Kerala News

കോടതിയിൽ തിരക്ക്; എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

  • 10th October 2023
  • 0 Comments

എസ് എൻ സിലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. സുപ്രീം കോടതിയിൽ ഇന്നത്തേയ്ക്ക് കേസ് ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും തിരക്ക് കാരണം പരിഗണിക്കാൻ സമയം ലഭിച്ചില്ല. ഇതേ തുടർന്ന് കേസ് വീണ്ടും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ മുതൽ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്ന ബഞ്ച് മറ്റൊരു കേസിൽ വാദം കേട്ടിരുന്നു. ഈ കേസ് വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് അടക്കമുള്ള കേസുകൾ പരിഗണിക്കാൻ സമയം കിട്ടാതിരുന്നത്. ഇത് 35ാം തവണയാണ് കേസ് സുപ്രീം […]

National News

അറസ്റ്റ് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ; പോലീസ് നടപടിയിൽ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി ന്യൂസ് ക്ലിക്ക്

  • 4th October 2023
  • 0 Comments

ഇന്നലെ ഡൽഹിയിൽ നടന്ന പോലീസ് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി ന്യൂസ് ക്ലിക്ക് . അറസ്റ്റ് ഉന്നത അറസ്റ്റ് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു. ന്യൂസ് ക്ലിക്ക് എഡിറ്ററേയും എച്ച്.ആർ മേധാവിയയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷം രാത്രിയോടെയാണ് എഡിറ്റർ പ്രബീർ പുർകായസ്ഥ, എച്.ആർ മേധാവി അമിത് ചക്രവർത്തി എന്നിവരെ അറസ്റ്റ് ചെയ്തത്.സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പോലീസ് അറിയിച്ചു. സി.പി.എം […]

National

ആദ്യമായി ആംഗ്യഭാഷയിൽ വാദം കേട്ട് സുപ്രീംകോടതി

  • 26th September 2023
  • 0 Comments

എല്ലാവരെയും ഉൾക്കൊള്ളുകയെന്ന സന്ദേശമുയർത്തി ചരിത്രത്തിൽ ആദ്യമായി ആംഗ്യഭാഷയിൽ വാദം കേട്ട് സുപ്രീംകോടതി. അഭിഭാഷക സാറ സണ്ണിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുമ്പാകെ ആംഗ്യഭാഷയിൽ വാദിച്ചത്. ഓൺലൈനിലൂടെയായിരുന്നു വാദം കേൾക്കൽ.എല്ലാവരെയും ഉൾക്കൊള്ളുകയെന്ന സന്ദേശമുയർത്തിയാണ് വാ​ദം കേട്ടത് ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളാണ് വെള്ളിയാഴ്ച നടന്ന വിർച്വൽ ഹിയറിങ്ങിൽ ബധിരയും മൂകയുമായ അഡ്വ. സാറ സണ്ണി അവതരിപ്പിച്ചത്. സഹായിയായി ആംഗ്യഭാഷ പരിഭാഷപ്പെടുത്താനുള്ളയാളുമുണ്ടായിരുന്നു. വിർച്വൽ ഹിയറിങ്ങിൽ സാറ സണ്ണിയുടെ പരിഭാഷകനായ സൗരവ് റോയ്ചൗധരി മാത്രമായിരുന്നു ആദ്യം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അഭിഭാഷകയുടെ ആംഗ്യങ്ങൾ […]

error: Protected Content !!