വിദ്വേഷ പരാമര്‍ശം; ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ താക്കീത് ചെയ്ത് സുപ്രിംകോടതി കൊളീജിയം
ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ താക്കീത് ചെയ്ത് സുപ്രിംകോടതി കൊളീജിയം. പദവി മനസ്സിലാക്കി സംസാരിക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം വ്യക്തമാക്കി. പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി. അതേസമയം, ഇംപീച്ച് ചെയ്യാനുള്ള ശിപാര്‍ശ നല്‍കിയേക്കില്ലെന്നാണ് സൂചന. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിശദീകരണം തൃപ്തികരമല്ല. പൊതുപ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസ് പാലിക്കണം. വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കൊളീജിയം വ്യക്തമാക്കി. മുന്‍വിചാരം ഇല്ലാതെ നടത്തിയ […]