National

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രീം കോടതി

  • 23rd September 2024
  • 0 Comments

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല വിഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരം കുറ്റകരമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളെ സംബന്ധിച്ച് അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും സുപ്രീം കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അശ്ലീല ചിത്രം […]

National

അദാനി ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

  • 3rd January 2024
  • 0 Comments

ന്യൂഡല്‍ഹി: അദാനി ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര അന്വേഷണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി. ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ സംഭവം പരിശോധിക്കാന്‍ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. എന്നാല്‍ സെബിയുടെ അന്തിമ റിപ്പോര്‍ട്ട് […]

Kerala News

ദേവികുളം തെരെഞ്ഞെടുപ്പ്; റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം

  • 20th March 2023
  • 0 Comments

ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം.സംസ്ഥാന സെക്രട്ടേറിയറ്റിലെടുത്ത തീരുമാനമനുസരിച്ച് നാളെ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് സിപിഎം. ഇടത് മുന്നണിക്ക് തിരിച്ചടിയായി നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലാണ് ഹൈക്കോടതി വിധി വന്നത്. ഇതോടെ, ദേവി കുളം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി നിയമസഭയിലെത്തിയ എ രാജയുടെ വിജയവും ഹൈക്കോടതി അസാധുവാക്കി. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി […]

National News

സിറോ മലബാർ സഭ ഭൂമിയിടപാട് കേസ്; ജോർജ് ആലഞ്ചേരിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

  • 17th March 2023
  • 0 Comments

സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി. സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ജോർജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കൂടാതെ ഹൈക്കോടതി സ്വീകരിച്ച ചില തുടർ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അതോടെ, കേസില്‍ കർദിനാൾ ജോർജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. സഭയുടെ ഭൂമിയിടപാടിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസ് നൽകിയ ഹർജിയിൽ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 […]

National News

ജഹാംഗീർപുരിയിലെയും, ഷഹീൻ ബാഗിലെയും ഒഴിപ്പിക്കൽ, ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യമിട്ടുള്ളത്; വിഷയം ഇന്ന് സുപ്രീം കോടതിയിൽ

ഡൽഹിയിലെ ജഹാംഗീർപുരിയിലെയും, ഷഹീൻ ബാഗിലെയും അടക്കം കയ്യേറ്റമൊഴിപ്പിക്കൽ വിഷയം ഇന്ന് സുപ്രീകോടതിയിൽ ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണ് പരിഗണിക്കുന്നത്. ബുൾഡോസർ ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കൽ, ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്. നോട്ടീസ് പോലും നല്കാതെയുള്ള സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ ഒഴിപ്പിക്കൽ നടപടികൾ, സ്വാഹാവിക നീതിയുടെ നിഷേധമാണെന്നും ഒഴിപ്പിക്കൽ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി […]

error: Protected Content !!