പ്രസംഗത്തിന്റെ ലക്‌ഷ്യം വ്യക്തം; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സ്വരാജ്
വിവാദ പ്രസംഗത്തെ തുടർന്ന് ശിക്ഷ ലഭിക്കുകയും എം പി സ്ഥാനത്ത് നിന്ന് ആഗോഗ്യനാക്കപ്പെടുകയും ചെയ്ത രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും പരിഹസിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും പ്രധാനമന്ത്രിയുടെ അഴിമതിയെ വിമർശിക്കുക എന്നത് മാത്രമാണ് പ്രസംഗത്തിന്റെ ലക്ഷ്യമെന്നത് പകൽ പോലെ വ്യക്തമാണെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.വിയോജിപ്പുകൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്നത് ഫാസിസത്തിന്റെ കാലൊച്ച തന്നെയാണെന്നും കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെ തന്നെയാണെന്നും സ്വരാജ് കുറിച്ചു . രാജ്യം […]