കുന്ദമംഗലം സുന്നി മഹല്ല് ജുമഅത്ത്പള്ളി ഭരണത്തെക്കുറിച്ചുള്ള അവകാശതര്‍ക്കം; നിലവിലെ കമ്മറ്റി തുടരാന്‍ ഹൈക്കോടതി വിധി
കുന്ദമംഗലം സുന്നി ജുമാ മസ്ജിദില്‍ നിലവിലെ കമ്മറ്റിയ്ക്ക് അനുകൂല വിധി പറഞ്ഞ് ഹൈക്കോടതി. വഖഫ് ട്രിബ്യൂണല്‍ വിധിക്കെതിരെ ഫയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. പള്ളിയില്‍ നിലവിലെ കമ്മറ്റിയ്ക്ക് ഭരണം മൂന്ന് മാസക്കാലം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. അതിനിടയില്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് ഇലക്ഷന്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ഏറെ കാലമായി അധികാര തര്‍ക്കം നിലനിന്നിരുന്ന ഈ പള്ളിയില്‍ വഖഫ് ട്രിബ്യൂണല്‍ വിധി ഇപ്പോള്‍ അനുകൂലമാണെന്ന് അവകാശപ്പെട്ടു കൊണ്ട് എപി വിഭാഗം പ്രഖ്യാപനത്തിന് മുതിര്‍ന്നപ്പോഴാണ് കഴിഞ്ഞദിവസം […]
