സുനിത വില്യംസിന്റെ മടങ്ങി വരവില്‍ ആശങ്ക വേണ്ട; ഐ.എസ്.ആര്‍.ഒ മേധാവി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജയായ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്നുള്ള മടങ്ങി വരവില്‍ ആശങ്ക വേണ്ടെന്ന് ഐ.എസ്.ആര്‍.ഒ മേധാവി എസ്. സോമനാഥ്. ദീര്‍ഘകാലത്തേക്ക് സുരക്ഷിതമായി താമസിക്കാന്‍ പറ്റിയ സ്ഥലമാണ് അന്താരാഷ്ട്ര ബഹിരാകാശനിലയമെന്നും സോമനാഥ് പറഞ്ഞു. സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ കുടിങ്ങിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ബഹിരാകാശനിലയിത്തിലുള്ളവരെല്ലാം ഒരു ദിവസം തിരിച്ചെത്തും. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ബഹിരാകാശത്തെത്തി സുരക്ഷിതമായി തിരിച്ചെത്തുന്നുണ്ടോയെന്നതാണ് പ്രധാനം. സുനിത വില്യംസിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശേഷി ഗ്രൗണ്ട് ലോഞ്ച് പ്രൊവൈഡേഴ്‌സിനുണ്ട്. ബഹിരാകാശനിലയം […]