സുനിൽ വെള്ളനൂരിന്റെ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് പി ടി എ റഹീം ഉദ്ഘാടനം ചെയ്തു
സുനിൽ വെള്ളെനൂരിന്റെ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടന്നു.വർഷങ്ങളായി ഓണക്കാലത്ത് ചെണ്ടു മല്ലി കൃഷി നടത്തുന്ന സുനിൽ വെള്ളന്നൂർ കെ എസ് ആർ ടി സി കണ്ടക്ടർ ആണ്. ചെണ്ടുമല്ലി കൂടാതെ പച്ചക്കറിയിലും നെല്ലിനങ്ങളിലും സുനിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ചാത്തമംഗലം കൃഷി ഓഫീസർ ശ്യാം ദാസ് അധ്യക്ഷനായ ചടങ്ങ് എം എൽ എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. വിപണനോദ്ഘാടനം ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കൽ ഗഫൂർ നിർവഹിച്ചു. ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രെസിഡന്റ് […]
