ഒന്ന് മാറിക്കെ;സമ്മാനദാന ചടങ്ങിനിടെ ഫോട്ടോക്ക് പോസ് ചെയ്യുന്ന സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവർണർ
ഡ്യൂറാന്‍ഡ് കപ്പ് ഫൈനലില്‍ മുംബൈ സിറ്റി എഫ്സിയെ തോല്‍പ്പിച്ച് കിരീടം നേടിയ ബെംഗളൂരു എഫ്സിയുടെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചെന്നു പരാതി.കിരീടം സ്വീകരിക്കാനെത്തിയ സുനില്‍ ഛേത്രിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേഷന് തള്ളിമാറ്റുന്ന വീഡിയോപുറത്ത് വന്നു. ഫോട്ടോയില്‍ തന്റെ മുഖവും വരാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ക്യാപ്റ്റനോട് നീങ്ങി നില്ക്കാന് പറയുന്നത്.മത്സരശേഷം നടന്ന ഈ സമ്മാനദാന ചടങ്ങിന്റെ വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്മറ്റൊരു വീഡിയോയില്‍ ബെംഗളൂരു താരം ശിവശക്തി […]