സുനന്ദ പുഷ്‌കറുടെ മരണം; തരൂരിനെതിരെയുള്ള ഹര്‍ജിയില്‍ വിധി പറയുന്നത് വീണ്ടും മാറ്റി
സുനന്ദ പുഷ്‌കര്‍ ദുരൂഹമരണ കേസില്‍ ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഓഗസ്റ്റ് 18 ന് ഡല്‍ഹി റോസ് അവന്യൂ കോടതി വിധി പറയും. രാവിലെ 11 മണിക്ക് അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിക്കുക. ഇത് മൂന്നാം തവണയാണ് കേസ് വിധി പറയുന്നതിനായി മാറ്റിയത്. കേസില്‍ കൂടുതല്‍ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി ഡല്‍ഹി പൊലീസ് അപേക്ഷ നല്‍കി. ഡല്‍ഹി പൊലീസിന് കൂടുതല്‍ കാര്യങ്ങള്‍ […]