kerala Kerala

ഹിമാലയന്‍ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂര്‍ സ്വദേശി മരിച്ചു

കൊച്ചി: ഹിമാലയന്‍ യാത്രയ്ക്കിടെ അലഹബാദില്‍ പെരുമ്പാവൂര്‍ സ്വദേശി സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണന്‍ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയന്‍ യാത്രയ്ക്കായി പുറപ്പെടാനിരിക്കേയാണ് ഉഷ്ണതരംഗത്തില്‍ സൂര്യാഘാതമേറ്റ് മരണം സംഭവിച്ചത്. അലഹബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പെരുമ്പാവൂരില്‍ എത്തിക്കും.

Kerala kerala Trending

കൈകളിലും വയറിലും പൊള്ളലേറ്റു; നിലമ്പൂരില്‍ യാത്രയ്ക്കിടെ അമ്പത്തിമൂന്നുകാരന് സൂര്യാഘാതമേറ്റു

മലപ്പുറം: നിലമ്പൂരില്‍ യാത്രയ്ക്കിടെ അമ്പത്തിമൂന്നുകാരന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യന്താനി പുതിയപറമ്പന്‍ സുരേഷിനാണ് സൂര്യാഘാതമേറ്റത്. സുരേഷിന്റെ കൈകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം. കൈകളില്‍ പൊള്ളലേറ്റത് പോലുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ നല്ലതോതില്‍ വേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ കൈകളിലും വയറിലും പൊള്ളലേറ്റ ഇടത്ത് കുമിളകള്‍ പൊങ്ങി. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയി.

Kerala kerala

ആലപ്പുഴയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി അടുത്ത രണ്ടു ദിവസവും ജില്ലയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതിനുപുറമെ ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും രാത്രിയും ചൂട് കൂടുമെന്ന മുന്നറിയിപ്പുണ്ട്. എന്നാല്‍, നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് […]

National

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്; നിര്‍ണായക നിമിഷങ്ങള്‍

  • 6th January 2024
  • 0 Comments

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിയോടെയാകും ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കുക. പേടകത്തിലെ എല്ലാ ഉപകരണങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 2023 സെപ്റ്റംബര്‍ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം. ദൗത്യം വിജയിച്ചാല്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജന്‍സിയാകും ഐഎസ്ആര്‍ഒ. കൊറോണ, സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദിത്യ […]

Kerala

നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയം കണ്ട് മലയാളികള്‍

  • 26th December 2019
  • 0 Comments

കോഴിക്കോട്: നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയം കണ്ട് മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി കാണാനായത്. 11.11-ഓടെ കേരളത്തിലെ സൂര്യഗ്രഹണം പൂര്‍ത്തിയായി. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ആളുകള്‍ കാത്തിരുന്നെങ്കിലും വയനാട്ടിലെ കല്‍പ്പറ്റയില്‍ മൂടല്‍മഞ്ഞും മഴമേഘങ്ങളും ഗ്രഹണത്തിനു മങ്ങലേല്‍പ്പിച്ചു. രാവിലെ 8.04 മുതല്‍ ഗ്രഹണം തുടങ്ങിയിരുന്നു. 9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഹണ സമയത്ത് 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. ചെറുവത്തൂരിനു പുറമേ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കൊല്ലം തുടങ്ങി വിവിധ ഇടങ്ങളിലെ […]

error: Protected Content !!