National News

നടി സുമലത അംബരീഷ് ബിജെപിയിലേക്കോ?പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിൽ പാർട്ടിലേക്കെന്ന് അഭ്യൂഹം

  • 2nd March 2023
  • 0 Comments

ചലച്ചിത്ര താരവും സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേർന്നേക്കുമെന്ന് അഭ്യൂഹം.മാര്‍ച്ച് 11ന് ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയില്‍ ചേരുന്നതെന്നാണു പ്രചാരണം. അതേസമയം വാര്‍ത്തകളോട് പ്രതികരിക്കാന്‍ സുമതല തയ്യാറായിട്ടില്ല. നേരത്തെയും സുമലത ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സുമതല ബിജെപില്‍ ചേരുമെന്ന പ്രചാരണം തെറ്റാണെന്ന് അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റായിരുന്ന എം. എ മദന്‍കുമാർ പ്രതികരിച്ചു. കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാണ്ഡ്യയിലെത്തിയപ്പോഴും സമാന അഭ്യൂഹമുണ്ടായിരുന്നു. […]

National News

സുമലത ബിജെപിയില്‍ ചേര്‍ന്നേക്കും;നേതാക്കളുമായി ചർച്ച നടത്തി

  • 28th April 2022
  • 0 Comments

നടിയും എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേര്‍ന്നേക്കും.സുമലത അടക്കം നിരവധി പ്രമുഖർ ബിജെപിയിൽ ചേരുമെന്ന് കർണാടക മന്ത്രി ആർ അശോക പറഞ്ഞു. അമിത് ഷായുടെ കർണാടക സന്ദർശത്തിനിടെ ഈ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ബിജെപി കർണാടക നേതൃത്വം പ്രതികരിച്ചു.സുമലതയുമായി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ സുമലത പരാജയപ്പെടുത്തിയിരുന്നു.മെയ് മൂന്നിനാണ് അമിത് ഷാ ബെംഗളൂരുവിലെത്തുക.

error: Protected Content !!