ലോക കോടീശ്വര പട്ടികയിൽ സക്കർബർഗിനെ പിന്നിലാക്കി ഇലോൺമാസ്‌ക് മൂന്നാമൻ

  • 18th November 2020
  • 0 Comments

ലോക കോടീശ്വര പട്ടികയിൽ സക്കർബർഗിനെ പിന്നിലാക്കി ടെസ് ലയുടെയും സ്‌പെയ്‌സ് എക്‌സിന്റെയും മേധാവി ഇലോൺ മസ്‌ക്. 100 ബില്യൺ ഡോളർ ആസ്തിയുമായാണ് ലോക കോടീശ്വര പട്ടികയിൽ മസ്‌ക് മൂന്നാമതെത്തിയത്. ടെസ്‌ലയുടെ ഓഹരിയിലുണ്ടായ വർധവനാണ് ഇതിന് കാരണം. 7.6 ബില്യൺ ഡോളറിന്റെ അധിക വരുമാനമാണ് ഉണ്ടായത് രണ്ട് ദിവസം കൊണ്ട് മസ്‌കിനുണ്ടായത്. 2020ൽ 82.1 ബില്യൺ ഡോളറാണ് മസ്‌കിന്റെ അസ്തിയിൽ വർധനവുണ്ടായത്. ലോകത്തെ 500 കോടീശ്വരന്മാരിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതും മസ്‌കാണ്.

Technology

വാട്‌സപ്പില്‍ പേയ്‌മെന്റ് സര്‍വ്വീസ് ഉടന്‍ ഇന്ത്യയില്‍; സുക്കര്‍ബര്‍ഗ്

വാട്‌സാപ്പിന്റെ പുതിയ സാങ്കേതിക വിദ്യയായ പേയ്മെന്റ് സര്‍വീസ് ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ചാറ്റിങ്ങിനും വോയ്‌സ് വീഡിയോ കോളുകള്‍ക്കും പുറമേ കൊണ്ടുവരുന്ന ഈ അപ്‌ഡേഷനില്‍ നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഏറെ എളുപ്പമാവും. ‘ഒരുപാട് ആളുകള്‍ വാട്‌സ്ആപ്പ് പേയ്മെന്റ് സര്‍വീസിനായി കാത്തിരിക്കുകയാണെന്ന് അറിയാം. കമ്പനിയും അതിനുള്ള ടെസ്റ്റുകള്‍ തുടരുകയാണ്. അധികം വൈകാതെ തന്നെ പദ്ധതി ഇന്ത്യയില്‍ അവതരിപ്പിക്കും” മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്‌സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

error: Protected Content !!